ഹെൽമെറ്റിൽ പലസ്തീൻ പതാക; ജമ്മു കാശ്മീർ ലീഗിൽ വിവാദം; താരത്തിനെതിരെ നടപടി

ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി അധികൃതർ രം​ഗത്തെത്തി

ഹെൽമെറ്റിൽ പലസ്തീൻ പതാക; ജമ്മു കാശ്മീർ ലീഗിൽ വിവാദം; താരത്തിനെതിരെ നടപടി
dot image

ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക പതിച്ച ഹെൽമെറ്റ് ധരിച്ച് ഒരു താരം മൈതാനത്തെത്തിയത് വിവാദമായി. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി അധികൃതർ രം​ഗത്തെത്തി. ക്രിക്കറ്റ് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായി റിപ്പോർട്ടുകളുണ്ട്.

ഫുർഖാൻ ഭട്ട് എന്ന കളിക്കാരനാണ് പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് മത്സരത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. വീഡിയോ വൈറലായതോടെ ജമ്മു കശ്മീർ പൊലീസ് കൂടുതൽ അന്വേഷണത്തിനായി കളിക്കാരനെ വിളിപ്പിച്ചു. ടൂർണമെന്റ് സംഘാടകനായ സാഹിദ് ഭട്ടിനെയും പൊലീസ് വിളിപ്പിച്ചു.

അതേസമയം, ടൂർണമെന്റുമായി യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) വ്യക്തമാക്കി. ലീഗ് തങ്ങളുടെ ബാനറിൽ സംഘടിപ്പിക്കപ്പെട്ടതല്ലെന്നും ഫുർഖാൻ ഭട്ടിന് ജെകെസിഎയുമായി ബന്ധമില്ലെന്നും അസോസിയേഷൻ പറഞ്ഞു.

Content highlights: Palestinian flag on helmet; controversy in jammu kashmir cricket

dot image
To advertise here,contact us
dot image