തുടരെ ആറ് സിക്‌സറുകൾ; വെടിക്കെട്ട് ബാറ്റിങ്ങുമായി ബ്രെവിസും റുതര്‍ഫോര്‍ഡും; SA 20 യിൽ പ്രിട്ടോറിയസിന് ജയം

ദക്ഷിണാഫ്രിക്ക ടി 20 ലീഗിൽ വെടിക്കെട്ട് ബാറ്റിങുമായി ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ഡെവാള്‍ഡ് ബ്രെവിസും.

തുടരെ ആറ് സിക്‌സറുകൾ; വെടിക്കെട്ട് ബാറ്റിങ്ങുമായി ബ്രെവിസും റുതര്‍ഫോര്‍ഡും; SA 20 യിൽ പ്രിട്ടോറിയസിന് ജയം
dot image

ദക്ഷിണാഫ്രിക്ക ടി 20 ലീഗിൽ വെടിക്കെട്ട് ബാറ്റിങുമായി ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ഡെവാള്‍ഡ് ബ്രെവിസും. ഇരുവരുടേയും മികവില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി പ്രിട്ടോറിയ ക്യാപിറ്റല്‍സ് എസ്എ20യില്‍ സീസണിലെ ആദ്യ വിജയവും സ്വന്തമാക്കി. എംഐ കേപ്ടൗണിനെ 85 റണ്‍സിനാണ് സൗരവ് ഗാംഗുലി പരിശീലകനായ പ്രിട്ടോറിയസ് തകർത്തത്.

നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് പ്രിട്ടോറിയസ് അടിച്ചത്. 28 പന്തില്‍ 86 റണ്‍സാണ് ബ്രെവിസ്- റുതര്‍ഫോര്‍ഡ് സഖ്യം അവസാന ഓവറുകളില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ തുടരെ ആറ് സിക്‌സുകളുമുണ്ട്. തുടരെ ആറ് സിക്‌സുകള്‍ 18, 19 ഓവറുകളിലാണ് പിറന്നത്. 18ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ ബ്രെവിസ് കോര്‍ബിന്‍ ബോഷിനെ സിക്‌സര്‍ പായിച്ചു. 19ാം ഓവര്‍ എറിയാനെത്തിയ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ ആദ്യ നാല് പന്തുകളിലും സിക്‌സര്‍ പായിച്ചാണ് റുതര്‍ഫോര്‍ഡ് വരവേറ്റത്.

റുതര്‍ഫോര്‍ഡ് 15 പന്തില്‍ 6 സിക്‌സുകള്‍ സഹിതം 47 റണ്‍സും ബ്രെവിസ് 13 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 36 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്താകാതെ നിന്നു. ഇരുവരെയും കൂടാതെ വിഹാൻ ലബ് 36 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 60 റൺസ് അടിച്ചുകൂട്ടി അടിത്തറയിട്ടിരുന്നു.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത എംഐ 14.2 ഓവറില്‍ വെറും 135 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് മത്സരങ്ങളില്‍ എംഐ ടീമിന്റെ തുടരെ മൂന്നാം തോല്‍വിയാണിത്. റുതര്‍ഫോര്‍ഡ് മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

Content highlights: 6 Sixes In 6 Balls: Dewald Brevis, Sherfane Rutherford SA 20 hits

dot image
To advertise here,contact us
dot image