ഹര്‍മന്‍പ്രീതിന് ഫിഫ്റ്റി, അവസാന ഓവറുകളില്‍ അരുന്ധതിയുടെ വെടിക്കെട്ട്; ലങ്കയ്ക്ക് 176 റണ്‍സ് വിജയലക്ഷ്യം

ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നിർണായക ഇന്നിങ്സാണ് വിമൻ ഇൻ ബ്ലൂവിന് കരുത്തായത്

ഹര്‍മന്‍പ്രീതിന് ഫിഫ്റ്റി, അവസാന ഓവറുകളില്‍ അരുന്ധതിയുടെ വെടിക്കെട്ട്; ലങ്കയ്ക്ക് 176 റണ്‍സ് വിജയലക്ഷ്യം
dot image

ഇന്ത്യൻ വനിതകൾക്കെ‌തിരായ അഞ്ചാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം. കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നിർണായക ഇന്നിങ്സാണ് വിമൻ ഇൻ ബ്ലൂവിന് കരുത്തായത്. ഒരു ഘട്ടത്തിൽ വലിയ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ ഹർമൻ രക്ഷപ്പെടുത്തുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഡിയാണ് ഇന്ത്യയെ 170 കടത്തിയത്. നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. ഈ കളി വിജയിച്ചാൽ പരമ്പര ഇന്ത്യ തൂത്തുവാരും.

സ്മൃതി മന്ദാനയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് ഓപ്പണർ ഷഫാലി വർമ അഞ്ച് റൺസെടുത്ത് പുറത്തായി. ഓപ്പണറായി ഇറങ്ങിയ ജി കമാലിനി 12 റൺസെടുത്ത് പുറത്തായി. ഹർലീൻ ഡിയോൾ (13), റിച്ച ഘോഷ് (5), ദീപ്തി ശർമ്മ (7) എന്നിവർ കൂടി വേഗം മടങ്ങിയതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.

വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും ക്യാപ്റ്റൻ ഹർമൻപ്രീത് ക്രീസിൽ‌ നിലയുറപ്പിച്ചു. ഏഴാമതായി ക്രീസിലെത്തിയ അമൻജോത് കൗറാണ് ഹർമന് ഭേദപ്പെട്ട പിന്തുണ നൽകിയത്. 61 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇതിനിടെ ഹർമൻ അർധസെഞ്ച്വറിയും സ്വന്തമാക്കി. 21 റൺസ് നേടിയ അമൻജോത് മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ 43 പന്തിൽ 68 റൺസ് നേടി ഹർമനും മടങ്ങി.

അവസാന ഓവറുകളിൽ ബൗണ്ടറികൾ നേടിയ അരുന്ധതി റെഡ്ഡിയും (11 പന്തിൽ 27 നോട്ടൗട്ട്) സ്നേഹ് റാണയും (6 പന്തിൽ 8 നോട്ടൗട്ട്) ചേർന്നാണ് ഇന്ത്യൻ സ്കോർ 170 കടത്തിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ അപരാജിതമായ 33 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി.

Content Highlights: India Women vs Sri Lanka Women 5th T20: Harmanpreet Kaur falls for fine 68; India 175/7 in 20 overs

dot image
To advertise here,contact us
dot image