

ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. കാര്യവട്ടത്ത് ടോസ് നേടിയ ശ്രീലങ്ക ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പര തൂത്തുവാരാനാണ് ഇന്ത്യന്‍ പെണ്‍പട ഇന്നിറങ്ങുന്നത്.
ഇന്ത്യന്‍ കൗമാരതാരം ജി കമാലിനി ടി20 അരങ്ങേറ്റത്തിന് ഇറങ്ങുകയാണ്. സ്മൃതി മന്ദാനയ്ക്കും രേണുക താക്കൂറിനും ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം സ്‌നേഹ് റാണയും ഇറങ്ങും. അതേസമയം ലങ്കന്‍ ടീമും രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മല്‍ഷ ഷെഹാനി, കാവ്യ കാവിന്ദി എന്നിവര്‍ക്ക് പകരം ഇനോക റാണവീരയും മാല്‍ക്കി മദാരയും ശ്രീലങ്കന്‍ ടീമില്‍ തിരിച്ചെത്തി.
Content Highlights: IND-W vs SL-W, 5th T20: Sri Lanka Women win toss, opt to bowl first vs India Women, G. Kamalini is all set to make T20 debut