

വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് പരാജയം. അഹമ്മദാബാദിൽ 47 റൺസിനാണ് കേരളം അടിയറവ് പറഞ്ഞത്. മധ്യപ്രദേശ് ഉയർത്തിയ 215 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 167 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. കേരളത്തിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.
നേരത്തെ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത കേരളം 46.1 ഓവറിൽ മധ്യപ്രദേശിനെ 214 റൺസിന് ഓൾഔട്ടാക്കിയിരുന്നു. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് മധ്യപ്രദേശിന്റെ നട്ടെല്ലൊടിച്ചത്. മധ്യപ്രദേശിന് വേണ്ടി ഹിമാൻഷു മന്ത്രി നടത്തിയ പോരാട്ടം (93 റൺസ്) മാത്രമാണ് അവർക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ കേരള ബാറ്റർമാർക്ക് ആർക്കും വലിയ ഇന്നിംഗ്സ് കളിക്കാൻ സാധിച്ചില്ല. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (29 പന്തില്‍ 42) കേരളത്തിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യപ്രദേശിന് ജയമൊരുക്കിയത്.
Content Highlights: Vijay Hazare Trophy: Madhya Pradesh beats Kerala