ദളപതിയുടെ അവസാന വിളയാട്ടം ഏറ്റവുമാദ്യം കാണണ്ടേ; ജനനായകന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്

നേരത്തെ പുലര്‍ച്ചെ നാല് ‍മണിക്ക് ഷോ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദളപതിയുടെ അവസാന വിളയാട്ടം ഏറ്റവുമാദ്യം കാണണ്ടേ; ജനനായകന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്
dot image

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്.

കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ് സിനിമകളുടെ റിലീസ് ദിനം ആഘോഷിക്കാറുള്ളത്. പുലർച്ച മുതലുള്ള ഷോകളും തിയേറ്ററിന് പുറത്ത് ഉയരുന്ന വമ്പൻ ഫ്‌ളക്‌സുകളുമായി ആഘോഷം പൊടിപൊടിക്കും. സാധാരണ നാല് മണിക്ക് തന്നെ കേരളത്തിലും വിജയ് ചിത്രങ്ങളുടെ ഫാൻസ് ഷോ തുടങ്ങാറുണ്ട്. എന്നാൽ ഇത്തവണ അതിൽ മാറ്റം വന്നിരിക്കുകയാണ്.

ജനനായകന്റെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്‌നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു.

Jana Nayagan

നാല് മണിക്ക് ഷോ നടത്താനാകുമെന്ന രീതിയിൽ വിജയ് ഫാൻസ് കേരളത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സമയം മാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ടികളിൽ ക്ഷമിക്കണമെന്ന് എസ്എസ്ആർ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി വൻ വിജയമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വിതരണക്കാർ പങ്കുവെച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ വെച്ച് ഈ പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വിനോദ് അറിയിച്ചു. സിനിമ 100 ശതമാനം ഒരു ദളപതി ചിത്രമായിരിക്കും എന്നാണ് വിനോദ് അറിയിച്ചത്.

ജനനായകന്റെ പോസ്റ്ററുകളും പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചില പോസ്റ്ററുകൾ ശ്രദ്ധ നേടിയെങ്കിലും പാട്ടുകൾ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നാണ് വിലയിരുത്തലുകൾ. സിനിമ പുറത്തിറങ്ങുന്നതോടെ ഇവയെല്ലാം വീണ്ടും ട്രെൻഡാകുമെന്നാണ് വിജയ് ആരാധകരുടെ പക്ഷം.

Jananayagan

വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

Content Highlights: Vijay movie Jananayagan first show will begin at 6 am on January 9 in Kerala

dot image
To advertise here,contact us
dot image