ടോട്ടനം ചുവപ്പുകാർഡ് കണ്ടത് രണ്ട് തവണ; ലിവർപൂളിന് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയം

പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടർ ഇസാക്ക് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി

ടോട്ടനം ചുവപ്പുകാർഡ് കണ്ടത് രണ്ട് തവണ; ലിവർപൂളിന് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയം
dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ രണ്ട് ചുവപ്പുകാർഡുകൾ കണ്ടു.

മത്സരത്തിന്റെ 33-ാം മിനിറ്റിൽ ടോട്ടനം താരം സാവി സിമ്മൺസ് നടത്തിയ ഫൗളിന് നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് പേരുമായി കളിച്ച ടോട്ടനത്തിനെതിരെ രണ്ടാം പകുതിയിൽ ലിവർപൂൾ ആധിപത്യം സ്ഥാപിച്ചു.

56-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടർ ഇസാക്ക് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി. പത്ത് മിനിറ്റിന് ശേഷം ഹെഡറിലൂടെ ഹ്യൂഗോ എകിറ്റികെ ലീഡ് രണ്ടാക്കി ഉയർത്തി.

എന്നാൽ തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന ടോട്ടനം 83-ാം മിനിറ്റിൽ റിച്ചാർലിസണിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ഇഞ്ച്വറി ടൈമിൽ ക്രിസ്റ്റ്യൻ റൊമേറോ കൂടി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി.

നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ലിവർപൂൾ അഞ്ചാമതും 17 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ടോട്ടനം പതിമൂന്നാം സ്ഥാനത്തുമാണ്.

Content Highlights: liverpool fc beat tottenham

dot image
To advertise here,contact us
dot image