

ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ- പാകിസ്താൻ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങുന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിലാണ് കിരീടപോരാട്ടത്തിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ഡിസംബർ 21 ഞായറാഴ്ച രാവിലെ 10.30നാണ് ബ്ലോക്ക്ബസ്റ്റർ മത്സരം.
അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഒന്നാം സെമിഫൈനലിൽ ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യൻ കൗമാരപ്പട ഫൈനലിലെത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. മഴയെ തുടര്‍ന്ന് പോരാട്ടം 20 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. 139 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയമുറപ്പിച്ചു. രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് പാകിസ്താൻ ഫൈനലുറപ്പിച്ചത്.
Content Highlights: U19 Asia Cup 2025: India to Face Pakistan in Final Clash