

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരെ 82 റൺസിനായിരുന്നു ജയം. . 435 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ട് പോരാട്ടം 352 ൽ അവസാനിച്ചു.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി സാക്ക് ക്രൗളി (85 ), ജാമി സ്മിത്ത് (60 ), വിൽ ജാക്സ്(47 ), ജോ റൂട്ട് (39 ), ബ്രെയ്‌ഡൻ കാർസ്(39 ), ഹാരി ബ്രൂക്ക്(30 ) എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും ജയം നേടാനായില്ല.
ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 349 ൽ അവസാനിച്ചിരുന്നു. ട്രാവിഡ് ഹെഡ് (170 ) സെഞ്ച്വറിയും അലക്സ് ക്യാരി 72 റൺസും നേടി. ആദ്യ ഇന്നിങ്സിൽ ഓസീസ് 352 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയിരുന്നത് 286 റൺസായിരുന്നു.
Content Highlights: