സഞ്ജു ഡാ!!! ഒറ്റ സിക്സറില്‍ പിറന്നത് രണ്ട് റെക്കോർഡ്; ടി20യില്‍ ചരിത്രം കുറിച്ച് താരം

കളത്തിലിറങ്ങിയതും ടി20 ക്രിക്കറ്റില്‍ രണ്ട് ചരിത്രനേട്ടമാണ് സഞ്ജു സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്

സഞ്ജു ഡാ!!! ഒറ്റ സിക്സറില്‍ പിറന്നത് രണ്ട് റെക്കോർഡ്; ടി20യില്‍ ചരിത്രം കുറിച്ച് താരം
dot image

ആറ് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബെഞ്ചില്‍ നിന്ന് കളത്തിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍. അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന അഞ്ചാം ടി20യില്‍, പരിക്കേറ്റ ഗില്ലിന് പകരമാണ് സഞ്ജു പ്ലേയിങ് ഇലവനിലെത്തിയത്. കളത്തിലിറങ്ങിയതും ടി20 ക്രിക്കറ്റില്‍ രണ്ട് ചരിത്രനേട്ടമാണ് സഞ്ജു സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്കോ യാന്‍സനെ സിക്‌സറിന് പറത്തി വെടിക്കെട്ട് ബാറ്റിങാണ് സഞ്ജു കാഴ്ചവെച്ചത്. ഇതോടെ ടി20 കരിയറില്‍ 8000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന നേട്ടവും സഞ്ജു അഹമ്മദാബാദില്‍ സ്വന്തമാക്കി.

Content Highlights: IND vs SA: Sanju Samson Achieves Milestone in T20 Cricket

dot image
To advertise here,contact us
dot image