

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര തൂക്കിയത്. അഹമ്മദാബാദില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ 30 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവർത്തി നാലും ജസ്പ്രീത് ബുംറ രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ബാറ്റുകൊണ്ട് തിളങ്ങിയ സ്റ്റാർ ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യ നിർണായക വിക്കറ്റുകള്‍ വീഴ്ത്തി ബോളിങ്ങിലും മികവുറ്റ പ്രകടനം പുറത്തെടുത്തു.
Content Highlights: IND vs SA 5th T20: India hammer South Africa by 30 runs after Varun, Bumrah heroics