

കൊല്ലം: കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 87.19 ശതമാനം വോട്ട് ഉല്ലാസിന് പോള്‍ ചെയ്യപ്പെട്ടു. വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 95 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 22 വോട്ടുമാണെന്നതാണ് കൗതുകം.
സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഉല്ലാസ് കൃഷ്ണനെ 2023ല്‍ സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്നും ഉല്ലാസ് പൊതുരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്‌ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഉല്ലാസ് 2015-20 കാലയളവില്‍ പഞ്ചായത്ത് അംഗമായിരുന്നു ഉല്ലാസ്. പഞ്ചായത്തില്‍ ബിജെപിക്ക് ബിജെപി ആറ് സീറ്റും എല്‍ഡിഎഫിനും യുഡിഎഫിനുമായി അഞ്ച് വീതം സീറ്റുകളാണുള്ളത്. അതിനാല്‍ ഉല്ലാസിന്റെ നിലപാട് പ്രധാനമാണ്.
Content Highlight: Local body election Result Kollam independent candidate got most votes