

ഐപിഎൽ 2026 മിനി താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായ കാമറൂൺ ഗ്രീനിന് വേണ്ടി ലേലം തുടക്കമിട്ടത് മുംബൈ ഇന്ത്യൻസായിരുന്നു. കൈയിൽ 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈ ഇന്ത്യൻസ് ഗ്രീനിനെ അടിസ്ഥാനവിലയായ രണ്ട് കോടി രൂപയ്ക്ക് ടീമിലെടുക്കാന്‍ ആദ്യം പാഡില്‍ ഉയര്‍ത്തിയത് വളരെ രസകരമായ സംഭവമായിരുന്നു. ഇപ്പോഴിതാ കിട്ടില്ലെന്നുറപ്പായിട്ടും ഗ്രീനിനെ ടീമിലെടുക്കാൻ ശ്രമിച്ചതിൽ പ്രതികരിക്കുകയാണ് മുംബൈ ഇന്ത്യൻസ് സഹഉടമ ആകാശ് അംബാനി.
ഗ്രീനിനോടുള്ള ആദരവ് പ്രകടമാക്കാനായിട്ടാണ് ആദ്യം ലേലം വിളിച്ചതെന്നാണ് ആകാശ് അംബാനി മാധ്യമങ്ങളോട് പറഞ്ഞത്. 'ഐപിഎല്ലിൽ ഗ്രീനിന്റെ ആദ്യത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്. ഞങ്ങളുടെ പേഴ്സില്‍ ഒതുങ്ങുന്ന താരമല്ല കാമറൂണ്‍ ഗ്രീനെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ ഗ്രീനിനെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട് എന്നറിയിക്കാനാണ് ആദ്യം ലേലം തുടങ്ങിവെച്ചത്. അതുകൊണ്ട് തന്നെ എപ്പോഴൊക്കെ ഗ്രീനിന്‍റെ പേര് ലേലത്തില്‍ ഉയരുന്നുവോ അപ്പോഴൊക്കെ അദ്ദേഹത്തിനായി ഞങ്ങള്‍ പാഡില്‍ ഉയര്‍ത്തും', ആകാശ് അംബാനി പറഞ്ഞു.
Mumbai Indians owner, Akash Ambani explained why he raised the paddle despite not having the purse to buy Cameron Green at the auction.#IPL2026 pic.twitter.com/a1wd8MCXp1
— Circle of Cricket (@circleofcricket) December 17, 2025
ലേലത്തിൽ 25.20 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തെ സ്വന്തമാക്കിയത്. കാമറൂൺ ഗ്രീനിനെ ലേലം വിളിക്കുന്നതിനിടെ നടന്ന രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഗ്രീനിനെ സ്വന്തമാക്കാനുള്ള ലേലത്തിന് തുടക്കമിട്ടത് മുംബൈ ഇന്ത്യൻസായിരുന്നു. കൈയിൽ 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈ ഇന്ത്യൻസ് ഗ്രീനിനെ രണ്ട് കോടി രൂപയ്ക്ക് ടീമിലെടുക്കാന്‍ ആദ്യം പാഡില്‍ ഉയര്‍ത്തിയത് വളരെ രസകരമായ സംഭവമായിരുന്നു. ലേല നടത്തിപ്പുകാരിയായ മല്ലികാ സാഗറിനെയടക്കം ചിരിപ്പിച്ച നീക്കമായിരുന്നു മുംബൈ ഇന്ത്യൻസ് സഹഉടമ ആകാശ് അംബാനിയിൽ നിന്നുണ്ടായത്. ആകാശ് അംബാനിയും പിന്നീട് ചിരിക്കുന്നുണ്ട്.
മുംബൈയ്ക്ക് പിന്നാലെ കൊല്‍ക്കത്തയും രാജസ്ഥാനും ഗ്രീനിനായി മത്സരിച്ചതോടെ ടീം പിന്‍മാറുകയായിരുന്നു. എന്തായാലും മുംബൈ ഇന്ത്യൻസിന്റെ ഈ നീക്കം സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
Content Highlights: IPL 2026 Auction: Akash Ambani on raising first bid for Cameron Green