കൊൽക്കത്തയ്ക്കാണ് നെഞ്ചിടിപ്പ്; IPL ലേലത്തിൽ റെക്കോർഡിട്ടതിന് പിന്നാലെ ആഷസിൽ ഡക്കായി ഗ്രീൻ

25.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ഗ്രീന്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിരുന്നു.

കൊൽക്കത്തയ്ക്കാണ് നെഞ്ചിടിപ്പ്; IPL ലേലത്തിൽ റെക്കോർഡിട്ടതിന് പിന്നാലെ ആഷസിൽ ഡക്കായി ഗ്രീൻ
dot image

ഐപിഎല്‍ മിനി താരലേലത്തില്‍ ഇത്തവണ റെക്കോർഡ് തുക ലഭിച്ചത് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായിരുന്നു. 25.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ഗ്രീന്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിരുന്നു.


2024 ൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്തയിലെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡാണ് ഗ്രീൻ തകർത്തത്.

എന്നാൽ റെക്കോര്‍ഡ് തുകയ്ക്ക് കെ കെ ആറിൽ എത്തിയതിന് പിന്നാലെ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തി. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസിനായി അഞ്ചാമനായി ക്രീസിലിറങ്ങിയ ഗ്രീന്‍ നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗ്രീനിനെ ബ്രെയ്ഡന്‍ കാര്‍സാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന ശക്തമായ നിലയിലാണ്.

അഡലെയ്ഡ് ഓവലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അലക്സ് കാരിയുടെയും നേടിയ ഉസ്മാൻ ഖവാജയുടെയും ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. മിച്ചൽ സ്റ്റാർക്കും (33), നഥാൻ ലിയോണും (0) ക്രീസിലുണ്ട്.

സെഞ്ച്വറി നേടിയ അലക്സ് കാരിയുടെയും (106) മികച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായി എത്തി അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെയും (82) പ്രകടനങ്ങളാണ് ഓസീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

Content Highlights: Cameron Green ducks in ashes test after KKR Record IPL call

dot image
To advertise here,contact us
dot image