

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ വിജയം നേടി ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സന്ദർശകർ വിജയം സ്വന്തമാക്കി.
25 പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്നലെ ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾഔട്ടായപ്പോൾ 15.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ബൗളർമാരുടെ മികച്ച പ്രകടനവും 18 പന്തിൽ 35 നേടി അഭിഷേക് ശർമ നടത്തിയ കിടിലൻ വെടിക്കെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
എന്നാൽ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക ഇപ്പോഴും തുടരുകയാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും വെെസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നതാണ് ഇന്ത്യക്ക് വലിയ തലവേദനയാണ്. ഗിൽ 28 പന്തിൽ 5 ഫോറടക്കം 28 റൺസെടുത്ത് മടങ്ങിയപ്പോൾ സൂര്യകുമാർ യാദവ് 11 പന്തിൽ 12 റൺസാണ് നേടിയത്.
ഇപ്പോഴിതാ ഇരുവരുടെയും പ്രകടനത്തിൽ ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കെെഫ്. 'സൂര്യകുമാർ യാദവിന് മൂന്നാം നമ്പറിൽ കളിച്ച് പുറത്താവാതെ 30, 40 റൺസെടുത്ത് ടീമിനെ ജയിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു,ഇത് വരുന്ന മത്സരങ്ങളിലും അവനെ സഹായിക്കുമായിരുന്നു. എന്നാൽ അതിന് ക്യാപ്റ്റൻ ധൈര്യപെട്ടില്ല എന്നും കൈഫ് വിമർശിച്ചു.
ശുഭ്മാൻ ഗിൽ വലിയ ഇന്നിങ്സ് കാഴ്ചവെച്ച് പുറത്താവാതെ നിൽക്കണമായിരുന്നുവെന്നും കെെഫ് അഭിപ്രായപ്പെട്ടു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ പോയില്ല. നിലവിൽ ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിന്റെ താളം തെറ്റിക്കുകയാണെന്നും കൈഫ് കൂട്ടിച്ചേർത്തു.
Content highlights: mohammed kaif Concern Over Suryakumar Yadav, shubhman gill poor form