'മരിക്കാതിരുന്നത് ഭാഗ്യം'; സിഡ്‌നിയിലെ വെടിവെപ്പിൽ നിന്ന് രക്ഷപെട്ടതിനെ കുറിച്ച് മൈക്കൽ വോൺ

സിഡ്‌നിയില്‍ സമയം വൈകീട്ടുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

'മരിക്കാതിരുന്നത് ഭാഗ്യം'; സിഡ്‌നിയിലെ വെടിവെപ്പിൽ നിന്ന് രക്ഷപെട്ടതിനെ കുറിച്ച് മൈക്കൽ വോൺ
dot image

ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും മരിക്കാതിരുന്നത് ഭാഗ്യമായി കാണുന്നുവെന്നും വോൺ പറഞ്ഞു. വെടിവെപ്പിനെ തുടർന്ന് സമീപത്തെ റെസ്റ്റോന്റിൽ കുടുങ്ങിയതായും ഇത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പയിലെ ഒഫീഷ്യൽ സംഘത്തിനൊപ്പം എത്തിയതായിരുന്നു വോൺ. സിഡ്‌നിയില്‍ പ്രാദേശിക സമയം വൈകീട്ടുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

ബീച്ചില്‍ യഹൂദരുടെ ഒരു ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം (24) ആണ് തോക്കുധാരികളില്‍ ഒരാള്‍. വാഹനത്തിലെത്തിയ രണ്ട് അക്രമകാരികള്‍, അതില്‍നിന്ന് പുറത്തിറങ്ങി വെടിവെപ്പ് നടത്തുകയായിരുന്നു.

Content highlights: Michael Vaughan reveals 'scary' moment during terror attack

dot image
To advertise here,contact us
dot image