വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പതറി യു എ ഇ; UNDER 19 ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം

മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു

വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പതറി യു എ ഇ; UNDER 19 ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം
dot image

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെ‌തിരായ ഉദ്ഘാടന മത്സരത്തിൽ‌ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയർത്തിയ 433 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു എ ഇ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് നേടിയത്. 234 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ച്വറി (95 പന്തില്‍ 171) സ്വന്തമാക്കി തിളങ്ങി. മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. യുഎഇക്ക് വേണ്ടി യുഗ് ശര്‍മയും ഉദ്ദിഷ് സൂരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഉദ്ദിഷ് സൂരി 78 റൺസും പ്രിത്വി മധു 50 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവന്ദ്രൻ രണ്ട് വിക്കറ്റും നേടി. ഡിസംബർ 14 ന് പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlights: vaibhav suryvanshi big century; india big win vs uae in under 19 asia cup

dot image
To advertise here,contact us
dot image