വൈഭവിന്റെ അഴിഞ്ഞാട്ടം തുടരുന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വെടിക്കെട്ട് സെഞ്ച്വറി

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും വെടിക്കെട്ട് തുടര്‍ന്ന് വൈഭവ് സൂര്യവംശി.

വൈഭവിന്റെ അഴിഞ്ഞാട്ടം തുടരുന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വെടിക്കെട്ട് സെഞ്ച്വറി
dot image

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും വെടിക്കെട്ട് തുടര്‍ന്ന് വൈഭവ് സൂര്യവംശി. മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ബീഹാറിന് വേണ്ടി വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.

ഏഴ് സികസറും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ച്വറിയാണിത്. മുഷ്താഖ് അലിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരവും വൈഭവാണ്.

അതേ സമയം മത്സരത്തിൽ വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുണ്ടായിട്ടും ബീഹാറിന് തോൽവി വഴങ്ങേണ്ടി വന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബിഹാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പൃഥ്വി ഷായാണ് (30 പന്തില്‍ 66) മഹാരാഷ്ട്രയ്ക്ക് വേണ്ടി തിളങ്ങിയത്. നിരജ് ജോഷി (30), നികാം (27) എന്നിവരും തിളങ്ങി.

Content Highlights: Vaibhav Suryavanshi smashes historic century in syed mushtaq ali trophy

dot image
To advertise here,contact us
dot image