തിരിച്ചുവരവ് ഗംഭീരമാക്കി ഹാര്‍ദിക്; സയ്യിദ് മുഷ്താഖ് അലിയിൽ വെടിക്കെട്ട് ഫിഫ്റ്റി

നാല് സിക്സറുകളും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്

തിരിച്ചുവരവ് ഗംഭീരമാക്കി ഹാര്‍ദിക്; സയ്യിദ് മുഷ്താഖ് അലിയിൽ വെടിക്കെട്ട് ഫിഫ്റ്റി
dot image

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം പരിക്കുമാറി കളത്തിലെത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മികച്ച വെടിക്കെട്ടോടെ തിരിച്ചുവരവ് ഗംഭീരമാക്കി.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 42 പന്തില്‍ പുറത്താവാതെ 77 റണ്‍സ് നേടി. നാല് സിക്സറുകളും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ മികവിൽ പഞ്ചാബിനെതിരെ ബറോഡ ഏഴ് വിക്കറ്റിന്റെ ജയം ആഘോഷിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. അന്‍മോല്‍പ്രീത് സിംഗ് (69), അഭിഷേക് ശര്‍മ (50) എന്നിവരാണ് പഞ്ചാബിന് വേണ്ടി തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ബറോഡ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹാർദിക്കിനെ കൂടാതെ ബറോഡയ്ക്ക് വേണ്ടി ശാശ്വത് റാവത്ത് (31) , വിഷ്ണു സോളങ്കി (43) എന്നിവരും തിളങ്ങി.

Content Highlights: Hardik Pandya makes blockbuster return in Syed Mushtaq Ali Trophy

dot image
To advertise here,contact us
dot image