റിഷബിൻ്റെ ആരാധകൻ ആണ് ഞാൻ, വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമിക്കണം; കാന്താര വിവാദത്തിൽ രൺവീർ സിങ്

'സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം'

റിഷബിൻ്റെ ആരാധകൻ ആണ് ഞാൻ, വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമിക്കണം; കാന്താര വിവാദത്തിൽ രൺവീർ സിങ്
dot image

‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിൽ ക്ഷമ പറഞ്ഞ് ബോളിവുഡ് താരം രൺവീർ സിങ്. അനുകരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് താരം ക്ഷമാപണം നടത്തിയത്. സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം എന്നും രൺവീർ സിങ് കുറിച്ചു.

'സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് അറിയാം. അദ്ദേഹത്തോട് എനിക്ക് അങ്ങേയറ്റം ആരാധനയുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു', രൺവീറിന്റെ വാക്കുകൾ.

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചത്. തുടർന്ന് വേദിയിൽ റിഷബിൻ്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുൻപ് രൺവീർ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വലിയ വിമർശനത്തിനിടയാക്കി. ഇതിന് പിന്നാലെയാണ് രൺവീറിന്റെ ക്ഷമാപണം.

Content Highlights: Ranveer singh apologises over Kantara statement

dot image
To advertise here,contact us
dot image