വിട; ഇംഗ്ലീഷ് ഇതിഹാസ ബാറ്റർ റോബിൻ സ്മിത്ത് അന്തരിച്ചു

ഓസ്ട്രേലിയയിലെ പെർത്തിലുള്ള വീട്ടിൽ നിന്നായിരുന്നു അന്ത്യം.

വിട; ഇംഗ്ലീഷ് ഇതിഹാസ ബാറ്റർ റോബിൻ സ്മിത്ത് അന്തരിച്ചു
dot image

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിൻ സ്മിത്ത് അന്തരിച്ചു. 62 വയസ്സായിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിലുള്ള വീട്ടിൽ നിന്നായിരുന്നു അന്ത്യം.


1988 മുതൽ 1996 വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചു. 43.67 ശരാശരിയിൽ 4,236 റൺസും ഒമ്പത് സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

1989-ലെ ആഷസ് പരമ്പരയിലെ രണ്ട് സെഞ്ച്വറികളും വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 175 റൺസും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനങ്ങളിൽ ചിലതാണ്.

1992, 1996 ലോകകപ്പുകൾ ഉൾപ്പെടെ 71 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇംഗ്ലണ്ടിനായി കളിച്ചു. ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ അദ്ദേഹം നേടിയ 167 റൺസ് 2016 വരെ ഒരു ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 1996-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2003-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

Content Highlights: Former England cricketer Robin Smith dies

dot image
To advertise here,contact us
dot image