

നീണ്ട ഇടവേളയ്ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സർഫറാസ് ഖാന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറി.
മുംബൈയ്ക്കായി വെറും 47 പന്തിൽ നിന്നാണ് സർഫറാസ് മൂന്നാം നമ്പറിലിറങ്ങി സെഞ്ച്വറി തികച്ചത്.
28 വയസ്സുകാരനായ വലംകൈയ്യൻ ബാറ്റ്സ്മാൻ 8 ഫോറുകളും 7 സിക്സറുകളും സഹിതം പുറത്താകാതെ 100 റൺസ് നേടി. സർഫറാസിന്റെ മികച്ച പ്രകടനം മുംബൈയെ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു. മറുപടി ബാറ്റിങ്ങിൽ അസം 122 റൺസിൽ ഒതുങ്ങിയപ്പോൾ 98 റൺസിന്റെ ജയമാണ് മുംബൈ നേടിയത്.
ഐ പി എൽ ലേലം നടക്കാനിരിക്കെ നേടിയ ഈ സെഞ്ച്വറി താരത്തിന്റെ ശക്തമായ സന്ദേശവുമാണ്. കഴിഞ്ഞ സീസണിൽ താരത്തെ ഒരു ടീമും ലേലത്തിൽ വിളിച്ചെടുത്തിരുന്നില്ല. ഇന്ത്യൻ ടീമിൽ നിന്നും ഏറെ കാലമായി പുറത്തുനിൽക്കുകയാണ് താരം.
Content Highlights: SMAT 2025: Mumbai's Sarfaraz Khan hits century