ടെസ്റ്റിലെ 'ടെസ്റ്റ്' ഇനി വേണ്ട! 'ആ പൊസിഷനില്‍ സഞ്ജുവിനെ ഇറക്കണം'; കാരണം വ്യക്തമാക്കി റെയ്‌ന

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെയാണ് റെയ്നയുടെ നിർദേശം

ടെസ്റ്റിലെ 'ടെസ്റ്റ്' ഇനി വേണ്ട! 'ആ പൊസിഷനില്‍ സഞ്ജുവിനെ ഇറക്കണം'; കാരണം വ്യക്തമാക്കി  റെയ്‌ന
dot image

ഇന്ത്യയുടെ ടെസ്റ്റ് ഇലവനിൽ മൂന്നാം നമ്പറിൽ മലയാളി താരം സഞ്ജു സാംസണെ ഇറക്കണമെന്ന് മുൻ താരം സുരേഷ് റെയ്ന. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെയാണ് നിർദേശവുമായി റെയ്ന രം​ഗത്തെത്തിയത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററെ വൺഡൗൺ ഇറക്കണമെന്ന് പറഞ്ഞതിന്റെ കാരണവും റെയ്ന വിശദീകരിച്ചു.

മികച്ചൊരു മൂന്നാം നമ്പർ താരത്തെ ടെസ്റ്റിൽ കണ്ടെത്താൻ പോലും ഇന്ത്യക്കായിട്ടില്ല. കെ എൽ രാഹുൽ, വിരാട് കോഹ്ലി, കരുൺ നായർ, വാഷിങ്ടൺ സുന്ദർ, സായ് സുദർശൻ എന്നിവരെയെല്ലാം മൂന്നാം നമ്പറിൽ പരീക്ഷിച്ചെങ്കിലും എല്ലാം പരാജയമാവുകയാണ് ചെയ്തത്. ഇപ്പോൾ ഇന്ത്യ മൂന്നാം നമ്പറിൽ വിശ്വസിച്ച് ഇറക്കിയിരിക്കുന്ന സായ് സുദർശനും മൂന്നാം നമ്പറിൽ തിളങ്ങാനാവുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ ഓപ്ഷനായി സഞ്ജു സാംസണെ റെയ്ന നിർദേശിച്ചത്.

'ശുഭ്മൻ ഗില്ലിനും മുകളിൽ കളിക്കാൻ സാധിക്കുന്ന ഒരു താരത്തെക്കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. സായ് സുദർശനേയും വാഷിങ്ടൺ സുന്ദറിനേയും ഇന്ത്യ പരീക്ഷിച്ച് കഴിഞ്ഞു. മികച്ച കോമ്പിനേഷനെയാണ് ഇപ്പോൾ ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത്. ശുഭ്മൻ ഗിൽ തിരിച്ചെത്തുമ്പോൾ ഇത് ശരിയാകുമെന്നാണ് തോന്നുന്നത്. എന്നാൽ മൂന്നാം നമ്പറിൽ ഇപ്പോൾ ബാറ്റ് ചെയ്യാൻ സഞ്ജു സാംസൺ ശരിയായ ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു, കാരണം നിങ്ങൾക്ക് യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപ്പണറായി ഉണ്ട്', സ്പോർട്സ് ടോക്കിനോട് സംസാരിക്കവെ റെയ്ന പറഞ്ഞത്.

"മൂന്നാം നമ്പറിൽ ചേതേശ്വർ പൂജാരയെയോ വിരാട് കോഹ്‌ലിയെയോ പോലെ ഒരു കരുത്തുറ്റ കളിക്കാരനെയാണ് ഇന്ത്യയ്ക്ക് ആവശ്യം. മൂന്നാം നമ്പർ ബാറ്ററായി ഉപയോഗിക്കാൻ കഴിയുന്ന രണ്ട് കളിക്കാരാണ് സായ് സുദർശനും സഞ്ജു സാംസണും," അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Suresh Raina names Sanju Samson as 'right option to bat at number three' after India's batting collapse against South Africa

dot image
To advertise here,contact us
dot image