സാംസൺ ബ്രദേഴ്‌സ് ആദ്യമായി കേരളത്തിന് വേണ്ടി ഒരുമിച്ചിറങ്ങുന്നു; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് നാളെ തുടക്കം

യുവതാരം അഹ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ

സാംസൺ ബ്രദേഴ്‌സ് ആദ്യമായി കേരളത്തിന് വേണ്ടി ഒരുമിച്ചിറങ്ങുന്നു; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് നാളെ തുടക്കം
dot image

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെൻ്റിന് നാളെ തുടക്കം. ആദ്യ മത്സരത്തിൽ ഒഡീഷയാണ് കേരളത്തിൻ്റെ എതിരാളി.

സഞ്ജു സാംസൻ്റെ നേതൃത്വത്തിൽ കരുത്തുറ്റൊരു ടീമുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്. യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീമിൽ കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വച്ച താരങ്ങളെയും ഉൾപ്പെടുത്തിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റനുമായ സാലി വി സാംസണും ടീമിലുണ്ട്. സഹോദരങ്ങളായ സഞ്ജു സാംസണും സാലി സാംസണും ആദ്യമായാണ് കേരള ടീമിന് വേണ്ടി ഒരുമിച്ച് ഇറങ്ങുന്നതെന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്.

യുവതാരം അഹ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിനും അഹ്മദ് ഇമ്രാനുമൊപ്പം സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിൻ്റേത്. ഓൾറൗണ്ട് മികവുമായി അഖിൽ സ്കറിയയും ഷറഫുദ്ദീനും അങ്കിത് ശർമ്മയുമടക്കമുള്ള താരങ്ങളുമുണ്ട്.

ഒപ്പം നിധീഷും കെഎം ആസിഫും വിഘ്നേഷ് പുത്തൂരുമടങ്ങുന്ന ബോളിങ് നിരയും കേരളത്തിന് കരുത്തേകാനുണ്ട്. കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സിബിൻ ​ഗിരീഷ്, കൃഷ്ണദേവൻ, അബ്ദുൾ ബാസിദ് എന്നിവരും ടീമിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്.

Content Highlights: Syed Mushtaq Ali Trophy: Starts tomorrow Kerala team to be led by Sanju Samson

dot image
To advertise here,contact us
dot image