ബിഗ്‌ബോസ് മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സഞ്ജു അടക്കമുള്ള താരങ്ങള്‍; ആരാണ് മാല്‍തി ചാഹര്‍?

മുന്‍താരങ്ങളായ അമ്പാട്ടി റായിഡു, ആകാശ് ചോപ്ര, സുരേഷ് റെയ്‌ന എന്നിവരും മാൽതിക്കായി വോട്ട് ചോദിച്ചു

ബിഗ്‌ബോസ് മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സഞ്ജു അടക്കമുള്ള താരങ്ങള്‍; ആരാണ് മാല്‍തി ചാഹര്‍?
dot image

ബിഗ് ബോസ് ഹിന്ദി 19 മത്സരാര്‍ത്ഥി മാൽതി ചാഹറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ‍ൻ ക്രിക്കറ്റ് താരങ്ങള്‍. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടക്കമുള്ള നിരവധി താരങ്ങളാണ് മാൽതി ചാഹറിന് വേണ്ടി വോട്ട് തേടി സോഷ്യൽ മീഡ‍ിയയിൽ രം​ഗത്തെത്തുന്നത്. ഇതോ‌ടെ മാൽതി ചാഹർ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാൽതി. മറ്റൊരു താരം രാഹുൽ ചാഹറിന്റെ കസിൻ കൂടിയാണ് ഇവർ. ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മാൽതിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിം​ഗ്, ഉമ്രാന്‍ മാലിക്, രവി ബിഷ്‌ണോയ്, ഖലീല്‍ അഹമ്മദ്, നമന്‍ ധിര്‍, ശിവം ദുബെ, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ആവേശ് ഖാന്‍, തിലക് വര്‍മ, കാണ്‍ ശര്‍മ, ജിതേഷ് ശര്‍മ, അബ്ദുല്‍ സമദ്, ഇഷന്‍ കിഷന്‍ തുടങ്ങിയവരും മുന്‍താരങ്ങളായ അമ്പാട്ടി റായിഡു, ആകാശ് ചോപ്ര, സുരേഷ് റെയ്‌ന എന്നിവരും മാൽതിക്കായി വോട്ട് ചോദിച്ചു.

indian cricket players instagram stories about supporting Malti Chahar

35കാരിയായ മാൽതി ബിഗ് ബോസ് 19 ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. മാൽതി ഉള്‍പ്പെടെ എട്ട് പേര്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നടിയും മോഡലും കൂടിയായ മാൽതി രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായിരുന്നു. 2018 ൽ ബോളിവുഡ് ചിത്രമായ ജീനിയസിലൂടെ അരങ്ങേറി. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാൽതിക്ക് ഇന്‍സ്റ്റഗ്രാമില്‍ 14 ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.

Content Highlights: Indian Cricketers Support Deepak Chahar’s Sister Malti Chahar Ahead Of ‘Bigg Boss 19’ Finale

dot image
To advertise here,contact us
dot image