

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും വൈറ്റ്വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസങ്ങളും നിറയുകയാണ്. ഇപ്പോഴിതാ പരാജയം വഴങ്ങിയ അതേദിവസം തന്നെ ഏഷ്യന്‍ പെയിന്റ്സിനെ ബിസിസിഐയുടെ കളര്‍ പാര്‍ട്ണറാക്കിയ പ്രഖ്യാപനത്തെയും ആരാധകര്‍ ട്രോളുകയാണ്.
ഗുവാഹത്തി ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുമ്പോഴാണ് ബിസിസിഐ ഔദ്യോഗികമായി കളര്‍ പാര്‍ട്ണറെ പ്രഖ്യാപിക്കുന്നത്. 45 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. എങ്കിലും ഇന്ത്യ പരാജയം മുന്നില്ക്കണ്ടുകൊണ്ടിരിക്കെ വന്ന പ്രഖ്യാപനം ഏറെ പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വൈറ്റ്വാഷിന് ശേഷം പെയിന്റടിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. ഏഷ്യന്‍ പെയിന്റ്സിനെ കളര്‍ പാര്‍ട്ണറായി പ്രഖ്യാപിക്കാന്‍ ഇതിനേക്കാള്‍ നല്ല ദിവസം ഇല്ലെന്നാണ് മറ്റൊരു പോസ്റ്റ്. ഏഷ്യന്‍ പെയിന്റ്സിന് മികച്ച പ്രൊമോഷനെന്നാണ് ടെംബ ബാവുമ കപ്പുയര്‍ത്തി നില്ക്കുന്ന ചിത്രം പങ്കുവെച്ച് ഒരു പോസ്റ്റ്. ഗൗതം ഗംഭീര്‍ ചെയ്യുന്നതുപോലെ മറ്റാരും ഏഷ്യന്‍ പെയിന്റ്സിനെ ഇത്രയ്ക്ക് പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.
Asian Paints are also good at whitewashes? https://t.co/W70pdsHSdK
— 🥸 (@anuragfcbm) November 26, 2025
Indian Whitewash at home presented by Asian Paints https://t.co/et0zPrdrkv
— Shubham Singh (@TheSinghTweets) November 26, 2025
Asian Paints is new colour partner of BCCI.South Africa has done whitewash in the series. Gautam Gambhir has promoted the Asia Paints like never before.#INDvsSA pic.twitter.com/8fVQLaL0A5
— Sunil The Cricketer (@1sInto2s) November 26, 2025
Great promotion for Asian Paints 🎨 https://t.co/jm0YcYgu33
— Slog Overs Cricket (@SlogOversCric) November 26, 2025
ഗുവാഹത്തിയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 408 റൺസിന്റെ പരാജയം വഴങ്ങിയതോടെയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് കൂപ്പുകുത്തിയത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിൽ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സിലേറെ തോല്‍വി വഴങ്ങുന്നത്. ഇതിന് മുമ്പെ 2004ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ 342 റണ്‍സിന് തോറ്റതായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.
Content Highlights: fans trolls after Asian Paints teams up with BCCI as the ‘official colour partner of Indian cricket'