

മോഹൻലാൽ നായകനായി അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ഹിറ്റ് ചിത്രം കിരീടം IFFI ഗോവയിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. 4K ദൃശ്യമികവോടെ ചിത്രം ചലച്ചിത്രം മേളയിൽ സ്പെഷ്യൽ സ്ക്രീനിംഗ് നടത്തും. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ കിരീടം സിനിമയുടെ 35mm റിലീസ് പ്രിന്റിൽ നിന്നും റീമാസ്റ്റർ ചെയ്യുമെന്നും ഈ ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് നടൻ ഈ വിവരം അറിയിച്ചത്.
'ഗോവയിൽ നടന്ന 56-ാമത് ഐഎഫ്എഫ്ഐയിൽ പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായി അവതരിപ്പിച്ച കീരീടത്തിന്റെ 4K പതിപ്പിന്റെ ലോക പ്രീമിയർ നടക്കുന്നതിൽ സന്തോഷമുണ്ട്. 35mm റിലീസ് പ്രിന്റിൽ നിന്ന് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ഈ ചിത്രം റീസ്റ്റോർ ചെയ്തിട്ടുണ്ട്, ക്യാമറയുടെ നെഗറ്റീവ് ജീർണിച്ചതിനുശേഷം പതിറ്റാണ്ടുകളായി ആർക്കൈവ് സംരക്ഷിച്ചു. ഗ്രേഡിംഗ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ്. കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു. ഈ ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണ്', മോഹൻലാൽ കുറിച്ചു.

Delighted to share the world premiere of the 4K restoration of Kireedam (1989), presented as part of the Special Screenings at the 56th IFFI, Goa. The film has been meticulously restored by NFDC – National Film Archive of India from a 35mm release print, thankfully preserved by…
— Mohanlal (@Mohanlal) November 26, 2025
മോഹൻലാൽ നായകനായി ഈ വർഷം തിയേറ്ററുകളിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം 'തുടരും' IFFIയിൽ പ്രദർശനം ഉണ്ടായിരുന്നു. കൂടാതെ നിരവധി മലയാളം സിനിമകൾ ഇത്തവണ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിക്കാൻ ഇടയായി. ടൊവിനോ ചിത്രം എആർഎം, രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' പ്രദർശനം നടത്തിയിരുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
Content Highlights: Mohanlal starrer classic movie kireedam to be screened in iffi goa festival