

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നടപടിയെടുക്കുന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുലിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാര്യങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
'ഇതെല്ലാം കാലക്രമേണ ശമിക്കുന്ന പ്രശ്‌നങ്ങളാണ്. പല കാലങ്ങളിലായി ഇങ്ങനെ പല കാര്യങ്ങളും സംഭവിക്കുകയും അത് മറക്കുകയും പൊറുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറയുന്നത് എന്റെ മാത്രം നിലപാടാണ്. രാഹുല്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പല നേതാക്കളും എന്റെ അഭിപ്രായത്തിന് എതിരാണ്. അതില്‍ എനിക്ക് പരിഭവമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകള്‍ ഉണ്ടല്ലോ.' കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight; 'I am not aware of the decision to suspend Rahul, I am saying only my position'; K Sudhakaran