

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിന് ശേഷം ആദ്യമായി പ്രതികരിച്ച് പലാഷിന്‍റെ സഹോദരിയും ഗായികയുമായ പലാക് മുച്ചല്‍. സ്മൃതി മന്ദാനയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവാഹം തത്ക്കാലത്തേക്ക് മാറ്റിവെച്ചതാണെന്നും ഈ ബുദ്ധിമുട്ടേറിയ സമയത്ത് എല്ലാവരും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും പലാക് മുച്ചല്‍ അറിയിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പലാകിന്‍റെ പ്രതികരണം.
ഹൃദയാഘാതത്തെ തുടർന്ന് വിവാഹദിനമാണ് സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. കല്യാണ തയ്യാറെടുപ്പുകളെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണമെന്ന് സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോക്ടർ നമൻ ഷാ വ്യക്തമാക്കിയിരുന്നു. സാംഗ്ലിയിലെ സർവ്ഹിറ്റ് ആശുപത്രിയിലാണ് ശ്രീനിവാസ് മന്ദാന ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ശ്രീനിവാസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ശ്രീനിവാസ് മന്ദന ആശുപത്രിയിലായിരിക്കെ പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഇൻഫക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പലാഷിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ശ്രീനിവാസ് മന്ദാന ആശുപത്രിയിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
Content Highlights: Palak Muchhal breaks silence after Palash–Smriti Mandhana wedding gets postponed