ഒരു മുഖം, രണ്ട് ഭാവങ്ങൾ, ഇതൊക്കെ മമ്മൂക്കയെ കൊണ്ടേ പറ്റൂ; ചർച്ചയായി മുന്നറിയിപ്പിലെ ആ ബ്രില്ല്യൻസ്

ഇനിയും ചികഞ്ഞാൽ ഇതുപോലെയുള്ള നിരവധി മമ്മൂട്ടി ബ്രില്ല്യൻസുകൾ കണ്ടെത്താമെന്നാണ് പലരും പറയുന്നത്

ഒരു മുഖം, രണ്ട് ഭാവങ്ങൾ, ഇതൊക്കെ മമ്മൂക്കയെ കൊണ്ടേ പറ്റൂ; ചർച്ചയായി മുന്നറിയിപ്പിലെ ആ ബ്രില്ല്യൻസ്
dot image

പലപ്പോഴും പല മമ്മൂട്ടി പ്രകടനങ്ങളും വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുന്നത് പതിവാണ്. ഇപ്പോഴിതാ മുന്നറിയിപ്പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനമാണ് വീണ്ടും ചർച്ചാവിഷയമാകുന്നത്. വേണു സംവിധാനം ചെയ്ത സിനിമയിൽ സി കെ രാഘവൻ എന്ന വില്ലനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ സിനിമയിലെ ഒരു സീൻ ആണ് വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നത്.

ഒരു സീനിൽ ഒരേ സമയം രണ്ട് ഇമോഷനുകൾ പ്രകടിപ്പിക്കുന്ന മമ്മൂട്ടി ആണ് വീണ്ടും ശ്രദ്ധപിടിച്ചു പറ്റുന്നത്. ചിത്രത്തിൽ ഒരു സീനിൽ അപർണ ഗോപിനാഥ് അവതരിപ്പിക്കുന്ന കഥാപാത്രം കാറിലേക്ക് നടന്നു പോകുമ്പോൾ അവരെ നോക്കിനിൽക്കുന്ന മമ്മൂട്ടിയെ കാണാനാകും. മുഖത്തിന്റെ പാതിയിൽ ശാന്തനായ ഒരു ഇരയുടെ നോട്ടവും മറ്റേ പകുതിയിൽ നീചനായ വേട്ടക്കാരന്റെ ഭാവവും മമ്മൂട്ടി അവതരിപ്പിക്കുന്നത് കാണാം. 'അടുത്ത ഇര വീണ് കിട്ടിയ വേട്ടക്കാരൻ്റെ മുഖം', 'അതൊരു മുന്നറിയിപ്പ് ആയിരുന്നു കാണുന്നവർക്കുള്ള', എന്നിങ്ങനെയാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ഇനിയും ചികഞ്ഞാൽ ഇതുപോലെയുള്ള നിരവധി മമ്മൂട്ടി ബ്രില്ല്യൻസുകൾ കണ്ടെത്താമെന്നാണ് പലരും പറയുന്നത്.

ഉണ്ണി ആർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് രഞ്ജിത്ത് ആയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സും മമ്മൂട്ടിയുടെ പ്രകടനവും ഇന്നും ചർച്ചയിലുണ്ട്. അതേസമയം, കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്.

ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്.

Content Highlights: Munnariyipp Mammootty performance goes viral

dot image
To advertise here,contact us
dot image