'ഏകദിന ടീമിൽ ഞാൻ കാണാനാ​ഗ്രഹിച്ച പേരായിരുന്നു സഞ്ജുവിന്റേത്'; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ താരം

50 ഓവര്‍ ഫോര്‍മാറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളെ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു

'ഏകദിന ടീമിൽ ഞാൻ കാണാനാ​ഗ്രഹിച്ച പേരായിരുന്നു സഞ്ജുവിന്റേത്'; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ താരം
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. സഞ്ജുവിന്റെ സമീപകാല ടി20 പ്രകടനവും ഏകദിനത്തിലെ പ്രകടനവും കൂട്ടികുഴച്ചാണ് അന്യായമായ തീരുമാനം എടുത്തിരിക്കുന്നതെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി. 50 ഓവര്‍ ഫോര്‍മാറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളെ മറക്കരുതെന്നും വ്യത്യസ്ത ഫോര്‍മാറ്റുകളിലെ പ്രകടനങ്ങളെ കൂട്ടിക്കുഴച്ച് ടീം തിരെഞ്ഞെടുക്കുന്നത് തെറ്റാണെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

”ഞാൻ കാണാൻ ആഗ്രഹിച്ച ഒരു പേര് സഞ്ജു സാംസണ്‍ എന്നായിരുന്നു. കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അവസാനമായി കളിച്ച ഏകദിനത്തിൽ, അദ്ദേഹം സെഞ്ച്വറി നേടിയതാണ്.”കുംബ്ലെ പറഞ്ഞു.

ഫോർമാറ്റുകൾ തമ്മിലുള്ള വ്യത്യാസം സെലക്ടർമാർക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടാകില്ലെന്ന് കുംബ്ലെ പറഞ്ഞു. "രണ്ടോ മൂന്നോ ഫോർമാറ്റുകൾ കളിക്കുമ്പോൾ ചിലപ്പോൾ ഫോമിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതിനാൽ സെലക്ഷൻ നടത്തുമ്പോൾ അത് മനസ്സിൽ വയ്ക്കേണ്ടത് പ്രധാനമാണ്," അദ്ദേഹം പറഞ്ഞു. സാംസണിന്റെ ഏകദിന ഭാവി അദ്ദേഹത്തിന്റെ ടി20 ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാക്കുന്നത് ഒരു സെലക്ഷൻ തെറ്റായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സാംസണിന്റെ ഏറ്റവും അവസാന ഏകദിന മത്സരം 2023 ഡിസംബറിൽ ആയിരുന്നു, അവിടെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 114 പന്തിൽ നിന്ന് 108 റൺസ് നേടി. 16 ഏകദിനങ്ങളിൽ, മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. മധ്യ ഓവറുകളിൽ കിട്ടിയ അവസരത്തിലൊക്കെ താരം നന്നായി കളിച്ചിട്ടുണ്ട്.

Content Highlights: Ex-India head coach Anil Kumble questions Sanju Samson's continued snub from ODI squad

dot image
To advertise here,contact us
dot image