

പാലക്കാട്: ഓവുപാലത്തിനായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൂറ്റനാട് ആമക്കാവ് ചാലത്തൂർ വളപ്പിൽ രാജേഷിനാണു പരിക്കേറ്റത്. ചാലിശ്ശേരി - പട്ടാമ്പി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഓവുപാലത്തിനായി കുഴിച്ച കുഴിയിൽ വീണാണ് രാജേഷിന് പരിക്കേറ്റത്.
രാത്രി 7.45നായിരുന്നു അപകടം. കൂറ്റനാട് ഭാഗത്തു നിന്ന് ആമക്കാവിലുള്ള വീട്ടിലേക്ക് പോകുമ്പോളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രാജേഷിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : Biker seriously injured after falling into a pit dug for the Palakkad Ovu Bridge