വിമർശനങ്ങൾ ശക്തം; ഗംഭീർ വഴിമാറുമോ?; പുതിയ കോച്ചാവാന്‍ സാധ്യതയുള്ളവർ ഇവർ!

ഗംഭീറിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം മുൻ താരങ്ങളും ആരാധകരും ഉന്നയിക്കുന്നുണ്ട്.

വിമർശനങ്ങൾ ശക്തം; ഗംഭീർ വഴിമാറുമോ?; പുതിയ കോച്ചാവാന്‍ സാധ്യതയുള്ളവർ ഇവർ!
dot image

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തോൽവി മുനമ്പിൽ നിൽക്കവെ വലിയ വിമർശനമാണ് പരിശീലകൻ ഗൗതം ഗംഭീർ നേരിടുന്നത്. ഗംഭീറിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം മുൻ താരങ്ങളും ആരാധകരും ഉന്നയിക്കുന്നുണ്ട്.

ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് കിരീടം നേടിയെങ്കിലും ടെസ്റ്റിൽ ഗംഭീറിന്റെ കോച്ചിങ് റിസൾട്ട് അത്ര മികച്ചതല്ല. താരതമ്യേന കുഞ്ഞൻ ടീമുകളായ ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് ടീമുകളോടാണ് ഇന്ത്യ ഈ കാലയളവിൽ പരമ്പര ജയിച്ചത്. ന്യൂസിലന്‍ഡിനെതിരെ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ 3-1 ന് പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2 -2 സമനിലയിൽ അവസാനിച്ചു.

അതേ സമയം ഗംഭീർ വഴിമാറുകയാണെകിൽ ഇന്ത്യയുടെ പുതിയ കോച്ചാവാന്‍ സാധ്യതയുള്ളവരില്‍ വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് മുന്നില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെന്ന നിലയില്‍ വിവിഎസ് ലക്ഷ്മണന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനാണ് ഇപ്പോൾ ലക്ഷ്മണ്‍ നിരവധി തവണ ഇന്ത്യയുടെ ബാക്കപ്പ് ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എല്ലാ ടി20 ഐ പരമ്പരകളും നേടി. അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ മുഖ്യ പരിശീലകനാണിപ്പോള്‍.

മുന്‍ ബിസിസിഐ ചെയര്‍മാനായ സൗരവ് ഗാംഗുലി സൗത്ത് ആഫ്രിക്ക 20 ടീമായ പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണിപ്പോള്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ക്രിക്കറ്റ് ഡയറക്ടറായും മെന്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 195 മത്സരങ്ങളില്‍ ഇന്ത്യയുടെ നായകനായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്.

മുന്‍ സിംബാംബ്‌വേ ക്യാപ്റ്റന്‍ ആന്‍ഡി ഫ്‌ലവര്‍ ആണ് മറ്റൊരു സാധ്യത. വിവിധ രാജ്യങ്ങളില്‍ കോച്ചായി പ്രവര്‍ത്തിച്ച അദ്ദേഹം മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഹെഡ് കോച്ചായിരുന്നു. ശ്രീലങ്കയെ 2014 ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത് മഹേല ജയവര്‍ധനയാണ് മറ്റൊരു ചോയ്‌സ്. മുംബൈ ഇന്ത്യന്‍സ് 2017, 2019, 2020 വര്‍ഷങ്ങളില്‍ കിരീടം നേടിയപ്പോള്‍ കോച്ചായിരുന്നു. 2014-ല്‍ ശ്രീലങ്കയുടെ കന്നി ടി20 ലോകകപ്പ് നേട്ടം ഉള്‍പ്പെടെ 126 മത്സരങ്ങളില്‍ ജയവര്‍ധന ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്.

60 കാരനായ ടോം മൂഡിയും ഈ സ്ഥാനത്തേക്ക് അനുയോജ്യനാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം ഐപിഎല്‍ 2016 ട്രോഫി നേടിയ ടോം മൂഡി പഞ്ചാബ് കിംഗ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ആര്‍എച്ചില്‍ ക്രിക്കറ്റ് ഡയറക്ടറായിരുന്നു. 2005 മുതല്‍ 2007 വരെ ശ്രീലങ്കന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്നു. ഇതല്ലാതെയും നിരവധി ചോയ്സുകൾ ബി സി സി ഐ യുടെ മുന്നിലുണ്ടാകും.

Content Highlights: gautam gambhir repalcements options for indian cricket team headcoach

dot image
To advertise here,contact us
dot image