വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണം മുതല്‍ ശരീരഭാരം കുറയാന്‍വരെ സഹായിക്കും

ദഹനം, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കല്‍, ഹൃദയാരോഗ്യ സംരക്ഷണം, എന്നിവയ്‌ക്കെല്ലാം വെണ്ടയ്ക്ക വെള്ളം എങ്ങനെ സഹായിക്കുന്നുവെന്ന് അറിയാം

വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണം മുതല്‍ ശരീരഭാരം കുറയാന്‍വരെ സഹായിക്കും
dot image

ആരോഗ്യസംരക്ഷണത്തിനായി പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമൊക്കെ ഉപയോഗിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട് അല്ലേ ?. എന്നാല്‍ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ കേട്ടോളൂ വെണ്ടയ്ക്ക വെള്ളത്തിന് ധാരാളം ഗുണങ്ങളുണ്ട്.

രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായിക്കുന്നു

മൃഗങ്ങളിലും മനുഷ്യനിലും നടത്തിയ ചില പഠനങ്ങളില്‍ വെണ്ടയ്ക്ക വെളളം രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. 2003ല്‍ നടത്തിയ ചില പഠനങ്ങളില്‍ പ്രമേഹം നിയന്ത്രിക്കാന്‍ വെണ്ടയ്ക്കക്കുള്ള പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

നാരുകളുടെയും പോഷകങ്ങളുടെയും ഉറവിടം

ലയിക്കുന്ന നാരുകള്‍, വിറ്റാമിന്‍ (എ,സി,കെ) , ഫോളേറ്റ് , പൊട്ടാസ്യം, മഗ്നീഷ്യം , പോളിഫെനോള്‍സ് പോലെയുളള ആന്റി ഓക്‌സിഡന്റുകള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ദഹനം, രോഗപ്രതിരോധ ആരോഗ്യം, ഹൃദയാരോഗ്യം എന്നിവയെ എല്ലാം സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും

വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകള്‍ കുടലിലെ പിത്തരസ ആസിഡുകളെയും കൊളസ്‌ട്രോളിനെയും ബന്ധിപ്പിക്കുകയും ശരീരത്തില്‍ നിന്ന് അവയെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ദഹനത്തെ സഹായിക്കുകയും കുടല്‍ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യും

ശരീരത്തിലെ വീക്കം കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റ് സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍, എന്നിവപോലെയുളള വിട്ടുമാറാത്ത രോഗങ്ങളില്‍നിന്നുള്ള പ്രധാന സംരക്ഷണ ഘടകമാണ്. ലയിക്കുന്ന നാരുകളും അതിന്റെ മൃദുവായ ഘടനയും കൊണ്ട് ദഹനാളത്തെയും ദഹന പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

വെണ്ടയ്ക്ക വെളളം വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുന്നു. നാര് കൂടുതലുള്ളതുകൊണ്ട് വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള മാന്ത്രിക ഔഷധമല്ല ഇതെങ്കിലും സമീകൃത ആഹാരവും പതിവ് വ്യായാമവും കൂടിയാകുമ്പോള്‍ ശരീരഭാരം കുറയാന്‍ സഹായിക്കും.

വെണ്ടയ്ക്ക വെളളം എങ്ങനെ തയ്യാറാക്കാം

  • ഫ്രഷായ 2-5 വെണ്ടയ്ക്ക കഴുകി നീളത്തില്‍ മുറിച്ചെടുക്കുക, അല്ലെങ്കില്‍ ചെറിയ കഷണങ്ങളാക്കുക.
  • 1-2 കപ്പ് ശുദ്ധമായ വെളളത്തില്‍ വെണ്ടയ്ക്ക ഇട്ടുവയ്ക്കുക.
  • 8-12 മണിക്കൂര്‍(രാത്രി മുഴുവന്‍) വെള്ളത്തിലിടാം.
  • രാവിലെ വെണ്ടയ്ക്ക കഷണങ്ങള്‍ എടുത്ത്മാറ്റി അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കാന്‍വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Drinking water infused with okra can help with everything from controlling diabetes to losing weight

dot image
To advertise here,contact us
dot image