ആഷസിൽ 104 വർഷത്തിനിടെ ആദ്യം; ചരിത്രം കുറിച്ച് പെർത്തിലെ ഓസീസ് ജയം

എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ നേടിയത്

ആഷസിൽ 104 വർഷത്തിനിടെ ആദ്യം; ചരിത്രം കുറിച്ച് പെർത്തിലെ ഓസീസ് ജയം
dot image

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ ചരിത്ര റെക്കോർഡുമായി ഓസ്‌ട്രേലിയ. 104 വർഷത്തിനിടെ ഇതാദ്യമാണ് ഇത്ര വേഗത്തിൽ ഒരു ആഷസ് ടെസ്റ്റ് അവസാനിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിലാണ് പെർത്തിലെ ആഷസ് മത്സരം വിധിയായത്. 1921 ൽ നോട്ടിംഗ്ഹാമിൽ നടന്ന ആഷസ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ ഫലമായിരുന്നു. അന്നും ഓസ്‌ട്രേലിയയാണ് ജയിച്ചത്.

എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായും മാർനസ് ലബുഷെയ്ൻ അർധ സെഞ്ച്വറിയുമായും തിളങ്ങിയപ്പോൾ ഓസീസ് ജയം അനായാസമായി. ഇം​ഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം വെറും 28 2 ഓവറിലാണ് മറികടന്നത്. 83 പന്തിൽ 16 ഫോറുകളും നാല് സിക്‌സറും അടക്കം 123 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് ഹെഡ് നടത്തിയത്. ലബുഷെയ്ൻ 49 പന്തിൽ ഒരു സിക്‌സും നാല് ബൗണ്ടറിയും അടക്കമാണ് 51 റൺസ് നേടിയത്.

Also Read:

നേരത്തെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ 164 റൺസിനാണ് ഓസ്‌ട്രേലിയ ഓൾ ഔട്ടാക്കിയത്. 40 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് പേസർമാർ എറിഞ്ഞിടുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 132 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ഏഴ് വിക്കറ്റെടുത്ത് ഇം​ഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇം​ഗ്ലീഷ് നായകൻ മറുപടി നൽകുകയായിരുന്നു.

Content Highlights: Ashes: After more than 100 yrs! AUS vs ENG Test makes history

dot image
To advertise here,contact us
dot image