

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായും മാർനസ് ലബുഷെയ്ൻ അർധ സെഞ്ച്വറിയുമായും തിളങ്ങിയപ്പോൾ ഓസീസ് ജയം അനായാസമായി.
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം വെറും 28 2 ഓവറിലാണ് മറികടന്നത്. 83 പന്തിൽ 16 ഫോറുകളും നാല് സിക്‌സറും അടക്കം 123 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് ഹെഡ് നടത്തിയത്. ലബുഷെയ്ൻ 49 പന്തിൽ ഒരു സിക്‌സും നാല് ബൗണ്ടറിയും അടക്കമാണ് 51 റൺസ് നേടിയത്.
നേരത്തെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ 164 റൺസിനാണ് ഓസ്‌ട്രേലിയ ഓൾ ഔട്ടാക്കിയത്. 40 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് പേസർമാർ എറിഞ്ഞിടുകയായിരുന്നു.
ഓസീസ് പേസർമാരായ മിച്ചൽ സ്റ്റാർക്ക്, സ്‌കോട്ട് ബോളണ്ട്, ബ്രണ്ടൻ ഡോഗെറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ഓസീസ് നിരയിൽ ഗസ് അറ്റ്കിൻസൺ( 37 ), ഒല്ലി പോപ്പ്(33 ), ബെൻ ഡക്കറ്റ്(28), ബ്രെയ്‌ഡൻ കെയ്സൻ (20 ) എന്നിവർ ഭേദപ്പെട്ട സംഭാവന നൽകി.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 132 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ഏഴ് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇംഗ്ലീഷ് നായകൻ മറുപടി നൽകുകയായിരുന്നു.
Content Highlights:australia beat england in ashes test