വിൻഡീസ്-കിവീസ് ബൗളിങ് ത്രില്ലർ; ഒടുവിൽ വിജയം പിടിച്ചെടുത്ത് ന്യൂസിലാൻഡ്

ഒരു ഘട്ടത്തിൽ 32ന് മൂന്ന് വിക്കറ്റുകൾ ന്യൂസിലാൻഡിന് നഷ്ടമായി

വിൻഡീസ്-കിവീസ് ബൗളിങ് ത്രില്ലർ; ഒടുവിൽ വിജയം പിടിച്ചെടുത്ത് ന്യൂസിലാൻഡ്
dot image

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. ഇരുടീമുകളുടെയും ബൗളർമാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ നാല് വിക്കറ്റിനാണ് ന്യൂസിലാൻഡിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 36.3 ഓവറിൽ 161 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 30.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് വിജയിച്ച വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 38 റൺസെടുത്ത റോസ്റ്റൻ ചെയ്സാണ് വിൻഡീസിന്റെ ടോപ് സ്കോററായത്. ജോൺ കാംപ്ബെൽ 26 റൺസും ഖാരി പീരെ പുറത്താകാതെ 22 റൺസും നേടി. ആരുടെയും പോരാട്ടാം വലിയ സ്കോറുകളിലേക്കെത്താതിരുന്നത് വിൻഡീസിന് തിരിച്ചടിയായി. ന്യൂസിലാൻഡിനായി മാറ്റ് ഹെൻ‍റി നാല് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻ‌ഡും തകർച്ച നേരിട്ടു. ഒരു ഘട്ടത്തിൽ 32ന് മൂന്ന് വിക്കറ്റുകൾ ന്യൂസിലാൻഡിന് നഷ്ടമായി. പിന്നാലെ 70ന് നാലെന്നും തകർന്നു. എന്നാൽ 70 റൺസെടുത്ത മാർക് ചാംപ്മാന്റെയും പുറത്താകാതെ 40 റൺസെടുത്ത മൈക്കൽ ബ്രേസ്‍വെല്ലിന്റെയും പ്രകടനമാണ് ന്യൂസിലാൻഡിനെ വിജയത്തിലേക്ക് നയിച്ചത്. വിൻഡീസിനായി മാത്യൂ ഫോർഡും ജെയ്ഡൻ സീൽസും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ന്യൂസിലാൻഡിന്റെ മാറ്റ് ഹെൻ‍റിയാണ് മത്സരത്തിലെ താരം. കൈൽ ജാമിസൺ ആണ് പരമ്പരയുടെ താരമായത്.

Content Highlights: New Zealand win the 3rd ODI by 4 wickets and whitewash West Indies 3-0

dot image
To advertise here,contact us
dot image