

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ അതിവേഗ സെഞ്ച്വറിയുമായി ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. 69 പന്തിലാണ് ഹെഡ് സെഞ്ച്വറി തികച്ചത്. ആഷസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ച്വറിയാണ് ഹെഡ് സ്വന്തമാക്കിയത്. 12 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതാണ് ഹെഡിന്റെ ഇന്നിങ്സ്.
ആഷസിലെ എക്കാലത്തെയും വേഗത്തിലുള്ള സെഞ്ച്വറി നേടിയത് ഓസ്ട്രേലിയൻ മുൻ താരം ആദം ഗിൽക്രിസ്റ്റാണ്. 57 പന്തിലായിരുന്നു ഹെഡിന്റെ സെഞ്ച്വറി നേട്ടം. 2006ൽ പെർത്തിലായിരുന്നു ഗിൽക്രിസ്റ്റിന്റെ നേട്ടം. 19 വർഷത്തിന് ശേഷം പെർത്തിൽ തന്നെ ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയും പിറന്നിരിക്കുകയാണ്.
അതിനിടെ മത്സരത്തിൽ ഹെഡിന്റെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ അനായാസ വിജയത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 22 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ്. നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 164 റൺസിന് ഓൾ ഔട്ടായിരുന്നു. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 172, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 132, ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 164, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഒന്നിന് 147.
Content Highlights: Travis Head Scored Second fastest in Ashes Tests