ഇം​ഗ്ലണ്ടിനെതിരെ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത്; ഫീൽഡിങ്ങിൽ അപൂർവ്വ റെക്കോർഡ്

ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡാണ് ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്

ഇം​ഗ്ലണ്ടിനെതിരെ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത്; ഫീൽഡിങ്ങിൽ അപൂർവ്വ റെക്കോർഡ്
dot image

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ അപൂർവ്വ നേട്ടവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ബാറ്റുകൊണ്ടല്ല ഫീൽഡിങ്ങിലാണ് സ്മിത്ത് നേട്ടം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ ക്യാച്ചെന്ന നേട്ടത്തിൽ സ്റ്റീവ് സ്മിത്ത് മുൻ ഓസ്ട്രേലിയൻ താരം ​ഗ്രെയ്​ഗ് ചാപ്പലിനൊപ്പമെത്തി. ഇരുതാരങ്ങളും ഇം​ഗ്ലണ്ടിനെതിരെ 61 ക്യാച്ചുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇം​ഗ്ലണ്ട് താരം ജൊഫ്ര ആർച്ചറുടെ ക്യാച്ചെടുത്താണ് സ്മിത്ത് ചരിത്രം കുറിച്ചത്.

ഈ നേട്ടത്തിന്റെ പട്ടികയിൽ മൂന്നാമതുള്ളതും ഒരു മുൻ ഓസ്ട്രേലിയൻ താരമാണ്. അലൻ ബോർഡർ ഇം​ഗ്ലണ്ടിനെതിരെ 57 ക്യാച്ചുകൾ നേടിയിട്ടുണ്ട്. ഇം​ഗ്ലണ്ടിന്റെ ഇയാൻ ബോതമാണ് നാലാം സ്ഥാനക്കാരൻ. ഓസ്ട്രേലിയയ്ക്കെതിരെ 57 ക്യാച്ചുകൾ ഇയാൻ ബോതം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡാണ് ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്കെതിരെ 47 ക്യാച്ചുകൾ ദ്രാവിഡ് നേടിയിട്ടുണ്ട്.

അതിനിടെ ആഷസ് ഒന്നാം ടെസ്റ്റിൽ ഇപ്പോൾ ഓസ്ട്രേലിയയാണ് ഡ്രൈവിങ് സീറ്റിൽ. ഇം​ഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 164 റൺസിന് ഓൾ ഔട്ടായിരുന്നു. സ്കോർ ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 172, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 132, ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 164, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഒന്നിന് 86.

Content Highlights: Steven Smith leads Most catches as fielder against an opponent

dot image
To advertise here,contact us
dot image