'പാകിസ്താന്റെ ഭാവി സേഫ്'; ഇന്ത്യ എ ടീമിനെ തോൽപ്പിച്ച പാകിസ്താൻ എ ടീമിനെ അഭിനന്ദിച്ച് മൊഹ്‌സിൻ നഖ്‌വി

പാകിസ്താൻ എ ടീമിനെ വാനോളം പുകഴ്ത്തി പി സി ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി

'പാകിസ്താന്റെ ഭാവി സേഫ്'; ഇന്ത്യ എ ടീമിനെ തോൽപ്പിച്ച പാകിസ്താൻ എ ടീമിനെ അഭിനന്ദിച്ച് മൊഹ്‌സിൻ നഖ്‌വി
dot image

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചതിന് പിന്നാലെ പാകിസ്താൻ എ ടീമിനെ വാനോളം പുകഴ്ത്തി പി സി ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. നമ്മുടെ യുവ താരങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ ഭാവി ക്രിക്കറ്റ് സുരക്ഷിതമാണെന്നും നഖ്‌വി എക്‌സിൽ കുറിച്ചു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലപ്പത്തുള്ള പാകിസ്താനിലെ മന്ത്രി കൂടിയായ നഖ്‌വിയിൽ നിന്ന് ഏഷ്യ കപ്പ് കിരീടം വാങ്ങാൻ ഇന്ത്യൻ സീനിയർ ടീം വിസമ്മതിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടീമിന് ഫൈനൽ ജയിച്ചിട്ടും കിരീടമില്ലാതെ മടങ്ങേണ്ടി വന്നു. മാസങ്ങൾക്ക് ശേഷവും കിരീടം കൈമാറുന്നതിൽ വിവാദങ്ങൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ നഖ്‌വിയുടെ ഈ എക്സ് പോസ്റ്റ് കൂടുതൽ ചർച്ചയാകുന്നുണ്ട്.

മത്സരത്തില്‍ പാകിസ്താൻ എ ഒമ്പത് വിക്കറ്റിന്റെ മിന്നും ജയം നേടി. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു.

79 റൺസ് നേടി പുറത്താകാതെ നിന്ന മാസ് സദാഖത്തിന്റെ ഇന്നിങ്‌സാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. താരം 47 പന്തിൽ നിന്ന് നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമാണ് 79 റൺസ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19 ഓവറില്‍ 136 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. വൈഭവ് സൂര്യവന്‍ഷി (28 പന്തില്‍ 45), നമന്‍ ധിര്‍ (20 പന്തില്‍ 35) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

Content Highlights:PCB chief Mohsin Naqvi on pak a win over india a

dot image
To advertise here,contact us
dot image