

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരായ മത്സരത്തില്‍ പാകിസ്താൻ എയ്ക്ക് ഒമ്പത് വിക്കറ്റിന്റെ മിന്നും ജയം. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു.
79 റൺസ് നേടി പുറത്താകാതെ നിന്ന മാസ് സദാഖത്തിന്റെ ഇന്നിങ്‌സാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. താരം 47 പന്തിൽ നിന്ന് നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമാണ് 79 റൺസ് നേടിയത്..
നേരത്തെ ദോഹയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19 ഓവറില്‍ 136 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
വൈഭവ് സൂര്യവന്‍ഷി (28 പന്തില്‍ 45), നമന്‍ ധിര്‍ (20 പന്തില്‍ 35) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ (5) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. പാകിസ്ഥാന് വേണ്ടി ഷാഹിദ് അസീസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സാദ് മസൂദ്, മാസ് സദാഖദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
Content Highlights:Vaibhav's fireworks fail; India loses to Pakistan in Rising Stars Asia Cup