കോണ്‍ഗ്രസ് വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധം; കൊണ്ടോട്ടി മുനിസിപ്പാലിറ്റി കൗൺസിലർ പാർട്ടി വിട്ടു

കോൺഗ്രസിന്റെതായിരുന്ന കുമ്മിണിപ്പാറ വാർഡ് ചർച്ച നടത്താതെ വെൽഫയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി

കോണ്‍ഗ്രസ് വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധം; കൊണ്ടോട്ടി മുനിസിപ്പാലിറ്റി കൗൺസിലർ പാർട്ടി വിട്ടു
dot image

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതിന് പിന്നാലെ പാർട്ടിയുമായി പിണങ്ങി കൊണ്ടോട്ടി മുനിസിപ്പാലിറ്റി കൗൺസിലർ കോൺഗ്രസ് വിട്ടു. മുൻ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമയ കൗൺസിലർ പി പി റഹ്‌മത്തുള്ളയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.

കോൺഗ്രസിന്റെതായിരുന്ന കുമ്മിണിപ്പാറ വാർഡ് ചർച്ച നടത്താതെ വെൽഫയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി.

കോൺഗ്രസിൽ സംഘടന ദൗർബല്യമെന്ന് പി പി റഹ്‌മത്തുള്ള രാജിക്ക് പിന്നാലെ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച റഹ്‌മത്തുള്ളയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. അതേസമയം റഹ്‌മത്തുള്ള കോൺഗസിന്റെ ഭാഗമല്ലെന്ന് മണ്ഡലം കമ്മിറ്റി പ്രതികരിച്ചു.

Content Highlights: Kondotty Municipal Councilor leaves Congress

dot image
To advertise here,contact us
dot image