66 വർഷത്തിനിടെ ആദ്യ സംഭവം; ഈഡനിലെ ദക്ഷിണാഫ്രിക്കയോടുള്ള തോൽവി ചരിത്രത്തിലേക്ക്

മത്സരത്തിൽ 124 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ 93 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കുകയായിരുന്നു.

66 വർഷത്തിനിടെ ആദ്യ സംഭവം; ഈഡനിലെ ദക്ഷിണാഫ്രിക്കയോടുള്ള തോൽവി ചരിത്രത്തിലേക്ക്
dot image

ഈഡൻ ഗാർഡൻസിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് അവസാനിച്ചപ്പോൾ ഒരു പിടി ചരിത്രവും റെക്കോർഡുകളുമൊക്കെയാണ് പിറന്നത്. ദക്ഷിണാഫ്രിക്ക ഇന്ത്യയെ 30 റൺസിന് തോൽപ്പിച്ചപ്പോൾ സ്വന്തം മണ്ണിൽ ഇന്ത്യക്ക് ഇത് 15 വർഷങ്ങൾക്ക് ശേഷമായുള്ള ആദ്യ അനുഭവമായി.

അതേ സമയം ഇന്ത്യയിൽ 66 വർഷത്തിനിടെ ആദ്യമായാണ് ഇരു ടീമുകളും നാല് ഇന്നിംഗ്‌സുകളിലും 200 റൺസ് പോലും നേടാതെ പുറത്താകുന്നത്.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇരു ടീമുകളും ഒരു ഇന്നിങ്സിലെങ്കിലും 200 റൺസ് തികയ്ക്കാൻ കഴിയാതെ പോയതും 12 തവണ മാത്രമാണ്.

മത്സരത്തിൽ 124 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ 93 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 159 റൺസ് നേടിയപ്പോൾ ഇന്ത്യ 189 റൺസിന്റെ മറുപടി നൽകിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 153 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 30 റൺസ് അകലെ വീണു.

അതേ സമയം പിച്ചിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുയാണ്. ബൗളർമാർ സമ്പൂർണ്ണ ആധിപത്യം നേടിയ മത്സരത്തിൽ ബാറ്റർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇരു ടീമിലും രണ്ട് വിക്കറ്റുകൾ ഒഴികെ എല്ലാ വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കായിരുന്നു. ബാവുമ മാത്രമാണ് മത്സരത്തിൽ ആകെ 50 ന് മുകളിൽ സ്കോർ ചെയ്തത്.

Content Highlights: First incident in 66 years; Defeat to South Africa at Eden makes history

dot image
To advertise here,contact us
dot image