

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളിലും ഗുണനിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും പലതും ചികിത്സാ ആവശ്യത്തിന് അനുയോജ്യമല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡറുകളുടെ ബോട്ടിലില്‍ പതിപ്പിച്ചിരിക്കുന്ന ലേബലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൊടികളുടെയും 16 ന്യൂട്രോസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൊടികളുടെയും താരതമ്യത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടന്നത്. peer-reviewed journal Medicine ല്‍ ഗവേണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ്, പ്രമേഹം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കല്‍, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കല്‍ ആവശ്യങ്ങളുള്ള രോഗികള്‍ക്കായാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മെഡിക്കല്‍ ഗ്രേഡ് പൗഡറുകള്‍ നിര്‍മ്മിക്കുന്നത്.

കേരളത്തില്‍നിന്ന് രാജഗിരി ആശുപത്രി, യുഎസിലെ സിന്‍സിനാറ്റി സര്‍വ്വകലാശാല, സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രസിദ്ധീകരിക്കുന്ന മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍(MESH)നടത്തിയ കണ്ടെത്തല്‍ അനുസരിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ പ്രോട്ടീന്‍ പൊടികളില്‍ 100 ഗ്രാമില്‍ 29 ഗ്രാം പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിരിക്കുന്നതെന്ന് മനസിലായി. ബാക്കി 83 ശതമാനവും മോശം ചേരുവകളാണെന്നും കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു.

ഫാര്‍മ ഗ്രേഡ് പൊടികളിലൊന്നിലും പേശികളുടെ ആരോഗ്യത്തെ സഹായിക്കുന്ന ലൂസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടില്ല. മാത്രമല്ല നിരവധി ഉല്‍പ്പന്നങ്ങളില്‍ ഘന ലോഹങ്ങളും കാര്‍സിനോജനായ അഫ്‌ളാടോക്‌സിനും അടങ്ങിയിട്ടുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു. പല ഉല്‍പ്പന്നങ്ങളിലും പ്രോട്ടീന്‍ അളവ് വര്‍ധിപ്പിക്കുന്നതിനായി വില കുറഞ്ഞ പ്രോട്ടീന്‍ അമിനോ ആസിഡായ ടോറിന്‍ ചേര്‍ത്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
Content Highlights :Most protein powders sold in India found to be of poor quality