'ഗ്രാഫിക്സ് ഇല്ലാത്ത കാലത്ത് കമൽഹാസൻ ചെയ്തിട്ടുണ്ട് ഇതിലും നന്നായി', വാരാണാസിയെ താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

സാങ്കേതിക വിദ്യ ഇത്രകണ്ട് വളർന്നിട്ടും രാജമൗലിക്ക് കമലിന്റെ അതേ പെർഫക്ഷൻ കൊണ്ടുവരാൻ സാധിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനം

'ഗ്രാഫിക്സ് ഇല്ലാത്ത കാലത്ത് കമൽഹാസൻ ചെയ്തിട്ടുണ്ട് ഇതിലും നന്നായി', വാരാണാസിയെ താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ
dot image

എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരാണാസി. കഴിഞ്ഞ ദിവസമാണ് വമ്പന്‍ വേദിയില്‍ സിനിമയുടെ ട്രെയ്ലർ ലോഞ്ച് നടന്നത്. കൂറ്റൻ കാളയുടെ പുറത്തു ശൂലവുമായി വരുന്ന മഹേഷ് ബാബുവിനെ ആകാഷയോടെയാണ് സിനിമാ ലോകം കണ്ടത്. നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകും സിനിമയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രത്തെ മരുതനായകനിലെ കമൽഹാസനുമായി താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

ഗ്രാഫിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് കമൽഹാസൻ മരുതനായകനിലെ കാളപ്പുറത്ത് കയറുന്ന രംഗം ചിത്രീകരിച്ചത്. ഇന്നും ആ രംഗം കാണുമ്പോൾ രോമാഞ്ചം തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ സാങ്കേതിക വിദ്യ ഇത്രകണ്ട് വളർന്നിട്ടും രാജമൗലിക്ക് കമലിന്റെ അതേ പെർഫക്ഷൻ കൊണ്ടുവരാൻ സാധിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനം.

കാളപ്പുറത്തേക്ക് ചാടിക്കയറി കൊമ്പിൽ പിടിച്ച് പോകുന്ന കമൽ ഹാസന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. 60 ദിവസത്തോളം നീണ്ടുനിന്ന പരിശീലത്തിലൂടെയാണ് കമൽ ഈ ടേക്ക് ഓക്കെയാക്കിയത് എന്നാണ് പറയുന്നത്. 1997 ൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. നിർമാണത്തിലുണ്ടായ പ്രശ്ങ്ങളെ തുടർന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു. കമൽഹാസന്റെ സ്വപ്‍ന പദ്ധതി ഒന്നായിരുന്നു മരുതനായകൻ.

60 ദിവസത്തോളം നീണ്ടുനിന്ന പരിശീലത്തിലൂടെയാണ് കമൽ ഹാസൻ കളപ്പുറത്ത് വരുന്ന ടേക്ക് ഓക്കെയാക്കിയത് എന്നാണ് പറയപ്പെടുന്നത്. മൂന്ന് കാളകളെ വെച്ചാണ് കമൽ ഹസൻ ഈ രംഗം പരിശീലിച്ചത്. ഗ്രാഫിക്സൊന്നും അധികം പ്രചാരത്തിലില്ലാത്ത കാലത്തായിരുന്നു കമൽ മരുതനായകത്തിൽ ഈ രംഗം ചെയ്തത്. എന്നാൽ ഒരു വർഷത്തോളം സമയമെടുത്താണ് വാരണാസിയുടെ ടൈറ്റിൽ ലോഞ്ചിന്റെ വീഡിയോ ഉണ്ടാക്കിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. എന്നിട്ടും വർഷങ്ങൾക്ക് മുൻപ് കമൽഹാസൻ ചെയ്യാത്തപ്പോൾ തോന്നിയ ഫീൽ ഒന്നും മഹേഷ് ബാബുവിനെ കാണുമ്പോൾ തോന്നുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Content Highlights:  Fans compare Varanasi movie to Marudhanayagam

dot image
To advertise here,contact us
dot image