

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവൂമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനം തുടരുകയാണ് ലക്ഷ്യമെന്ന് ബവൂമ ടോസ് നേടിയതിന് പിന്നാലെ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ താൻ ടോസ് വിജയിക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വാക്കുകൾ.
രണ്ട് പേസർമാരും നാല് സ്പിന്നർമാരും മൂന്ന് വിക്കറ്റ് കീപ്പർമാരും ഉൾപ്പെടുന്ന നിരയാണ് ഇന്ത്യയുടേത്. ഈഡൻ ഗാർഡനിൽ അവസാന ദിവസങ്ങൾ സ്പിന്നിന് അനുകൂലമാകുമെന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്തേക്കും. രണ്ട് സ്പിന്നർമാരെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറിക്കിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ശുഭ്മൻ ഗിൽ, ധ്രുവ് ജുറേൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്.
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാർക്രം, റയാൻ റിക്ലത്തൺ, വിയാൻ മൾഡർ, തെംബ ബവൂമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്നെ (വിക്കറ്റ് കീപ്പർ), സിമോൺ ഹാമർ, മാർകോ ജാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.
Content Highlights: South African skipper Temba Bavuma won the toss and opted to bat