റൊണാൾഡോയ്ക്ക് മൂന്ന് മത്സരം വരെ നഷ്ടമായേക്കാം; ഫിഫ നിയമം പറയുന്നത് ഇങ്ങനെ

അയർലൻഡിനെതിരായ മത്സരത്തിന്റെ 60-ാം മിനിറ്റിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ടു പുറത്തായത്

റൊണാൾഡോയ്ക്ക് മൂന്ന് മത്സരം വരെ നഷ്ടമായേക്കാം; ഫിഫ നിയമം പറയുന്നത് ഇങ്ങനെ
dot image

ഫിഫ ഫുട്ബോൾ ലോകകപ്പ് 2026നുള്ള യോ​ഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെ ചുവപ്പു കാർഡ് കണ്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേ്ക്ക് മൂന്ന് മത്സരങ്ങൾ വരെ നഷ്ടമാക്കാൻ സാധ്യത. അങ്ങനെയെങ്കിൽ അർമേനിയയ്ക്കെതിരായ അവസാന ലോകകപ്പ് യോഗ്യതാ മത്സരവും ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളുമാണ് റൊണാൾഡോയ്ക്ക് നഷ്ടമാകാൻ സാധ്യതയുള്ളത്. ഫിഫ നിയമം ഇപ്രകാരമാണ്.

'ഫുട്ബോൾ മത്സരങ്ങൾക്കിടെയുണ്ടാകുന്ന താഴെ പറയുന്ന മോശം പെരുമാറ്റങ്ങൾക്ക് താരങ്ങൾക്കും ഒഫീഷ്യൽസിനും സസ്‌പെൻഷൻ ലഭിക്കുന്നതാണ്. കൈമുട്ട് ഉപയോ​ഗിച്ച് ഇടിക്കുക, കൈകൊണ്ട് ഇടിക്കുക, ചവിട്ടുക, കടിക്കുക, തുപ്പുക, അടിക്കുക തുടങ്ങിയ മോശം പെരുമാറ്റങ്ങൾക്ക് മൂന്ന് മത്സരം വരെ വിലക്ക് ലഭിച്ചേക്കാം.'

അയർലൻഡിനെതിരായ മത്സരത്തിന്റെ 60-ാം മിനിറ്റിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ടു പുറത്തായത്. അയർലാൻഡ് താരം ദാര ഒ'ഷിയയെ കൈമുട്ടുകൊണ്ട് തട്ടിയിട്ടതിനാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ആദ്യം മഞ്ഞ കാർഡാണ് താരത്തിന് ലഭിച്ചതെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം കാർഡ് ചുവപ്പായി.

മത്സരത്തിൽ പോർച്ചു​ഗൽ അയർലൻഡിനോട് പരാജയപ്പെടുകയും ചെയ്തു. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് പോർച്ചു​ഗലിന്റെ പരാജയം. ആദ്യ പകുതിയിലാണ് അയർലാൻഡ് രണ്ട് ​ഗോളുകളും നേടിയത്. 17, 45 മിനിറ്റുകളിൽ ട്രോയി പാരോറ്റ് ഐറീഷ് പടയ്ക്കായി ​വലകുലുക്കി.

അയർലൻഡിനെതിരായ പരാജയത്തോടെ അർമേനിയയ്ക്കെതിരായ അവസാന മത്സരം പോർച്ചു​ഗലിന് ലോകകപ്പ് യോ​ഗ്യത നേടുന്നതിൽ നിർണായകമായി. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമുള്ള പോർച്ചു​ഗൽ ​​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ പോർച്ചു​ഗൽ അടുത്ത മത്സരം അർമേനിയയോട് പരാജയപ്പെടുകയും ഹങ്കറി അയർലൻഡിനോട് വിജയിക്കുകയും ചെയ്താൽ കാര്യങ്ങൾ മാറിമറിയും. 12 ​ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് ലോകകപ്പിന് യോ​ഗ്യത നേടാം. എന്നാൽ രണ്ടാം സ്ഥാനക്കാരായാൽ വീണ്ടും പ്ലേ ഓഫ് കളിക്കണം. 16 ടീമുകൾക്കാണ് യൂറോപ്പിൽ നിന്നും ലോകകപ്പ് യോ​ഗ്യത നേടാൻ സാധിക്കുക.

Content Highlights: Cristiano Ronaldo could receive a three-match ban for violent conduct

dot image
To advertise here,contact us
dot image