ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല

ശ്രേയസ് അയ്യരിന് പകരമായി റിഷഭ് പന്ത് ടീമിലെത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരിന് ഇടമുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യറിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

നവംബർ 14ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ നവംബർ 30നാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര നടക്കുക. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശ്രേയസ് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ സമയമെടുക്കും. പരിക്കേറ്റ താരത്തിന് ആവശ്യമായ വിശ്രമം നൽകുവാനാണ് ബിസിസിഐ ആ​ഗ്രഹിക്കുന്നത്. അതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല. ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.

അതിനിടെ ശ്രേയസ് അയ്യരിന് പകരമായി ഏകദിന ടീമിൽ ആര് കളിക്കുമെന്നതിൽ സൂചനകളില്ല. ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ റിഷഭ് പന്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കും. പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ റിഷഭിന് സ്ഥാനം നൽകുമോയെന്നാണ് അറിയേണ്ടത്. 2024 ഓ​ഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് റിഷഭ് അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. പിന്നീട് ചാംപ്യൻസ് ട്രോഫിയിൽ ഉൾപ്പെടെ ഇടം ലഭിച്ചിരുന്നെങ്കിലും കളിക്കാൻ ഇറങ്ങിയിരുന്നില്ല.

Content Highlights: Shreyas Iyer doubtful for South Africa ODIs

dot image
To advertise here,contact us
dot image