'ഭൗമ' രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍

തിയേറ്ററുകളില്‍ തരംഗമായി 'ഭൗമ' മുന്നേറുന്നതിനിടെ ക്ലൈമാക്‌സിലെ ആകാംക്ഷയ്ക്ക് ഉത്തരമാകുന്നു 'ഭൗമ' രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്ത

'ഭൗമ' രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍
dot image

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം 'ഭൗമ'യ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

റെജിന്‍ എസ്. ബാബു സംവിധാനം ചെയ്ത 'ഭൗമ'യില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച ഈശോ എന്ന പോലീസ് കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിനീത്, സാഗര്‍ സൂര്യ, രേവതി ശര്‍മ്മ, ലെന എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരണ്‍ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ പ്രേരണയായതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. രണ്ടാം ഭാഗത്തിന്റെ താരനിര്‍ണ്ണയവും മറ്റ് വിശദാംശങ്ങളും ഉടന്‍ പുറത്തുവിടുമെന്നും പ്രസ് മീറ്റില്‍ അറിയിച്ചു.

പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ അതിഥി ബാലന്‍, മധുപാല്‍, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍ തുടങ്ങി വലിയൊരു താരനിരയാണ് അഭിനയിച്ചിട്ടുള്ളത്. ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എം. ആര്‍. രാജാകൃഷ്ണന്‍ ശബ്ദമിശ്രണവും അപ്പുണ്ണി സാജന്‍ പ്രൊഡക്ഷന്‍ ഡിസൈനും ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനും സൂരജ് ഇ. എസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

എക്‌സി.പ്രൊഡ്യൂസര്‍: ഡാനിഷ് കെ.എ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണന്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സിബിന്‍ വര്‍ഗ്ഗീസ്, സ്റ്റില്‍സ്: ജിതിന്‍ എസ് ബാബു, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: The makers have officially announced the second installment of 'Bouma'

dot image
To advertise here,contact us
dot image