ISL അനിശ്ചിതത്വം; ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്, ആശങ്ക

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസൺ അനിശ്ചിതത്വത്തിലാണെന്ന് വീണ്ടും ഉറപ്പാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

ISL അനിശ്ചിതത്വം; ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്, ആശങ്ക
dot image

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസൺ അനിശ്ചിതത്വത്തിലാണെന്ന് വീണ്ടും ഉറപ്പാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പന്ത്രണ്ടാം സീസണിന്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിളിച്ച ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പുതിയ സീസണ്‍ ഡിസംബറില്‍ നടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ടെന്‍ഡറില്‍ ആരും അപേക്ഷ നല്‍കാത്തതിനാല്‍ ലീഗ് ഇത്തവണ നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

ഐഎസ്എൽ ഇനി എന്ന് ആരംഭിക്കാൻ സാധിക്കുമെന്ന വലിയ ചോദ്യമാണ് എഐഎഫ്എഫിന് മുന്നിലുള്ളത്. ഐഎസ്എൽ ഈ സീസണിൽ നടക്കില്ലെന്ന കാര്യവും ഏറെക്കുറെ ഉറപ്പിച്ച് പറയാനാവും. ഇപ്പോഴിതാ ഇതേതുടർന്ന് ഭാഗമായി ഞെട്ടിക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികൾ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉൾപ്പെടെയുള്ള ചില പ്രധാന ക്ലബ്ബുകൾ തങ്ങളുടെ ടീമിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിശീലന ക്യാംപുകളടക്കം പിരിച്ചുവിട്ടതോടെ ഇനി ക്ലബ്ബിന്റെ ഭാവി എന്താകുമെന്ന വലിയ ചോദ്യമാണ് നിലനിൽക്കുന്നത്.

'ഏറെക്കുറെ തളർന്ന അവസ്ഥയിലാണ് ഞങ്ങളുള്ളത്. താരങ്ങളും ജീവനക്കാരുമടക്കം ടീമുമായി ബന്ധപ്പെട്ട് നിരവധി ആളുകളുണ്ട്. സ്വാഭാവികമായും എല്ലാവരും തങ്ങളുടെ ഭാവി എന്താവുമെന്നാണ് ആലോചിക്കുന്നത്. ക്ലബ്ബിന്റെ സ്റ്റേക്ക്ഹോൾഡേഴ്സ് എന്ന നിലയിൽ ദിശാബോധമില്ലാത്ത അവസ്ഥയിലാണ് ഞങ്ങളും. എല്ലാവരും കടുത്ത നിരാശയിലാണ്. നമുക്ക് ശുഭാപ്തി വിശ്വാസികളാവാൻ കഴിയും. പക്ഷേ ഇതേ രീതിയിൽ മുന്നോട്ട് പോകുന്തോറും കാര്യങ്ങൾ കൂടുതൽ ഭയാനകമാവും എന്നത് തീർച്ചയാണ്', കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒ അഭിക് ചാറ്റർജി ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

Content Highlights: ISL in limbo: Kerala Blasters & MBSG suspended first Team operations

dot image
To advertise here,contact us
dot image